അമേരിക്കയില്‍ തടാകത്തില്‍ വീണു മരിച്ച ഇന്ത്യന്‍ ദമ്പതികളുടെ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കും

അമേരിക്കയില്‍ തടാകത്തില്‍ വീണു മരിച്ച ഇന്ത്യന്‍ ദമ്പതികളുടെ മക്കളെ സര്‍ക്കാര്‍ സംരക്ഷിക്കും

വാഷിങ്ടന്‍: അമേരിക്കയില്‍ തടാകത്തില്‍ വീണു മരിച്ച ഇന്ത്യന്‍ ദമ്പതികളുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പാണ് കുട്ടികളുടെ ചുമതല ഏറ്റെടുത്തത്. പന്ത്രണ്ടും ഏഴും വയസുള്ള രണ്ടു കുട്ടികളുടെ സംരക്ഷണമാണ് വകുപ്പ് ഏറ്റെടുത്തത്.

ചാന്‍ഡ്ലറില്‍ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോന്‍ തടാകത്തിലെ മഞ്ഞുപാളികള്‍ക്കിടയില്‍ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാന്‍ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപകടം.

സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുല്‍ മെദിസെറ്റി എന്നിവര്‍ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികള്‍ തകര്‍ന്ന് തടാകത്തില്‍പ്പെട്ടത്. ഹരിതയെ അപ്പോള്‍തന്നെ വെള്ളത്തില്‍നിന്നു പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി നടത്തിയ ധനസമാഹരണത്തില്‍ ഇതിനകം നാലു കോടിയിലധികം രൂപയാണ് പിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.