ലക്നൗ: നോയിഡ ആസ്ഥാനമായ മരിയോണ്‍ ബയോടെക്ക് പ്ലാന്റിലെ മരുന്ന് ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് ഡ്രഗ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷൻ. ഇതോടെ പ്ലാന്റിലെ മരുന്ന് ഉല്‍പ്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു. മരിയോണ്‍ ബയോടെക്ക് പ്ലാന്റില്‍ നിര്‍മിച്ച ഹെല്‍ത്ത് സിറപ് കുടിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
മാരിയോണ്‍ ബയോടെക്കില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനയുടെ ഫലം കിട്ടും വരെ യൂണിറ്റ് അടച്ചിടാനാണ് കേന്ദ്രം നിര്‍ദേശം.
അര്‍ദ്ധരാത്രിയോടെ പ്ലാന്റിലെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് യൂണിറ്റിലെ എല്ലാ മരുന്നുകളുടെയും ഉല്‍പ്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടത്.
ഉല്‍പ്പന്നങ്ങളുടെ ഗുണമേന്‍മ ഉറപ്പാക്കുന്ന ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസ് (ജിഎംപി) കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരിശോധിച്ചതില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ അനുസരിച്ച് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യാഴാഴ്ച പറഞ്ഞിരുന്നു. വിഷയത്തില്‍ ഡിസംബര്‍ 27 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉസ്ബെക്കിസ്ഥാനെ ബന്ധപ്പെട്ടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.