പനിയുണ്ടോ, പുതുവ‍ർഷത്തെ വീട്ടിലിരുന്ന് സ്വാഗതം ചെയ്യുന്നത് ഉചിതമെന്ന് ഡോക്ടർമാർ

പനിയുണ്ടോ, പുതുവ‍ർഷത്തെ വീട്ടിലിരുന്ന് സ്വാഗതം ചെയ്യുന്നത് ഉചിതമെന്ന് ഡോക്ടർമാർ

ദുബായ്: പനിയും ജലദോഷവുമടക്കമുളള രോഗലക്ഷണങ്ങളുളളവർ ആള്‍ക്കൂട്ടമുളള പുതുവത്സര ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായിരിക്കും ഉചിതമെന്ന് യുഎഇയിലെ ഡോക്ടർമാർ. ഇന്‍ഫ്ലൂവന്‍സ പോലുളള പകർച്ച വ്യാധികള്‍ തടയുന്നതിനായാണ് നിർദ്ദേശം നല്‍കിയിട്ടുളളത്.

ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ഫ്ലൂ പകരുന്ന പശ്ചാത്തലം ഓർമ്മയിലുണ്ടായിരിക്കണമെന്നും ഡോക്ടർമാർ ഓർമ്മിപ്പിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളുളളവർ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.