ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഭാഗമായി നിർത്തിവച്ച സർവീസുകള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുനരാരംഭിക്കും. ഡിസംബർ 31 മുതല്‍ 13 എയർലൈന്‍ കമ്പനികളുടെ സേവനമാണ് പുനരാരംഭിക്കുക. നിലവില്‍ ദോഹ വിമാനത്താവളത്തില്‍ നിന്നാണ് ഈ വിമാനങ്ങള്‍ സർവ്വീസ് നടത്തുന്നത്.
വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന യാത്രാ മുന്നറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എത്തിഹാദ് എയർവേസ്, ഫ്ളൈദുബായ്, എയർ അറേബ്യ,പെഗാസസ് എയർലെന്‍സ്, സലാം എയർ,ഹിമാലയ എയർലൈൻസ്, പാകിസ്ഥാൻ ഇന്‍റർനാഷണല്‍ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, ടാർകോ ഏവിയേഷൻ, ബദർ എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ്, എയർ കെയ്റോ എന്നീ വിമാനകമ്പനികള്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സേവനം നല്‍കുന്ന അവസാന ദിവസം ഡിസംബർ 30 ആയിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.