മുബാറക്ക് പിഎഫ്ഐയുടെ കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് എന്‍ഐഎ: ഹൈക്കോടതിയില്‍ അഭിഭാഷകന്‍; നാട്ടില്‍ ആയോധന കല പരിശീലകന്‍

മുബാറക്ക് പിഎഫ്ഐയുടെ കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് എന്‍ഐഎ: ഹൈക്കോടതിയില്‍ അഭിഭാഷകന്‍; നാട്ടില്‍ ആയോധന കല പരിശീലകന്‍

കൊച്ചി: കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിനിടെ എന്‍ഐഎ അറസ്റ്റ് ചെയ്ത എടവനക്കാട് സ്വദേശി മുഹമ്മദ് മുബാറക്ക് പിഎഫ്ഐയുടെ കൊലപാതക സ്‌ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ വെളിപ്പെടുത്തി.

ആയോധന കല പരിശീലിച്ച ഇയാള്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് മഴുവും വാളും ഉള്‍പ്പെടെ കണ്ടെടുത്തു. ബാഡ്മിന്റണ്‍ റാക്കറ്റിലാണ് ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നതെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നിയമ ബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണ് പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി ബന്ധപ്പെട്ട ചില കേസുകള്‍ കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ നാട്ടില്‍ ഇയാള്‍ കരാട്ടേ, കുങ്ഫൂ മാസ്റ്ററാണ്. ഇയാളുടെ ഭാര്യയും അഭിഭാഷകയാണ്.

മുബാറക്കിന്റെ വൈപ്പിന്‍ എടവനക്കാട്ടെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് പത്തംഗ എന്‍ഐഎ സംഘം പരിശോധനയ്ക്കായി എത്തിയത്. പരിശോധനയ്ക്ക് ശേഷം മുബാറക്കിനെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 20 മണിക്കൂര്‍ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.