പ്രവാസികള്‍ പൈതൃകത്തിന്റെ നല്ല ഫലം പുറപ്പെടുവിക്കുന്നവര്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പ്രവാസികള്‍ പൈതൃകത്തിന്റെ നല്ല ഫലം പുറപ്പെടുവിക്കുന്നവര്‍: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാല: പ്രവാസികള്‍ പൈതൃകത്തിന്റെ നല്ല ഫലം പുറപ്പെടുവിക്കുന്നവരാണന്ന് പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അവര്‍ ആയിരിക്കുന്ന നാട്ടില്‍ അവിടുത്തെ സംസ്‌കാരത്തോട് ഇഴുകി ചേര്‍ന്ന് ഒരു 'നോബിള്‍ഹൈബ്രിഡ്' ആയി വളരുന്നു.

പാലാ രൂപതയുടെ പൈതൃകത്തോട് ചേര്‍ന്ന് നിന്ന് വേരില്‍ നിന്നും പോഷകങ്ങള്‍ വലിച്ചെടുത്ത് നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നിരവധി പ്രവാസികളുണ്ട്. ബിഷപ്പ് ഹൗസില്‍ നടന്ന രണ്ടാമത് പ്രവാസി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്.


മോണ്‍സിഞ്ഞോര്‍ റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി അപ്പസ്‌തോലേറ്റിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ വിശദീകരിച്ചു.

ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ മെഡിസിറ്റിയും പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം മാര്‍സ്ലീവ ഡയറക്ടറും പാലാ രൂപത വികാരി ജനറാളുമായ ഫാ. ജോസഫ് കണിയോടിക്കല്‍ പ്രവാസി അപ്പസ്‌തോലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഗ്ലോബല്‍ കണ്‍വീനര്‍ ഷാജിമോന്‍ മങ്കുഴിക്കരി എന്നിവര്‍ക്ക് കൈമാറി.


പ്രവാസി അപ്പസ്‌തോലേറ്റ് മിഡില്‍ ഈസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ആശംസകള്‍ അറിയിച്ച സമ്മേളനത്തില്‍ പ്രവാസി അപ്പസ്‌തോലേറ്റ് സെക്രട്ടറി ഷിനോജ് മാത്യു കൈതമറ്റം നന്ദി പറഞ്ഞു. വിവിധ കലാ പരിപാടികള്‍ അരങ്ങേറിയ കുടുംബ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും രൂപത ചാന്‍സലര്‍ ഫാ. ജോസ് കാക്കല്ലില്‍ പ്രവാസി അപ്പസ്‌തോലേറ്റിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐജുവിന്റെ നേതൃത്വത്തില്‍  ക്രിസ്തുമസ്  കരോളും നടത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.