വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ ഡബ്ലിൻ സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വർഷം 2023 ജനുവരി 7 ശനിയാഴ്ച നടക്കും. ഡബ്ലിനിലെ പതിനൊന്ന് കുർബാന സെൻ്ററുകളിലും അന്നേദിനം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ബൈബിൾ ക്വിസ് നടക്കുന്നത്. മൂന്നാംക്ലാസിലെ കുട്ടികൾ മുതൽ മാതാപിതാക്കൾ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങൾ നടത്തപ്പെടുക.
