വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ വെല്ലിംഗ്ടൺ സെന്റ് മേരീസ് സിറോ മലബാർ മിഷനിൽ നടന്ന ഒൻപതാമത് നാഷണൽ ബൈബിൾ ക്വിസിൽ വെല്ലിംഗ്ടൺ ജേതാക്കളായി. രണ്ടാം സ്ഥാനം ഓക്ക്ലാൻഡും മൂന്നാം സ്ഥാനം ക്രൈസ്റ്റ് ചർച്ചും കരസ്ഥമാക്കി. പാമർസ്റ്റൺ നോർത്തിനാണ് നാലാം സ്ഥാനം.
ഓക്ക്ലാൻഡ് ടീം
ന്യൂസിലാൻഡിലെ പത്ത് സീറോ മലബാർ മിഷനിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ക്വിസ് നയിച്ചത് റെജി ചാക്കോ ആനിത്തോട്ടാണ്. സിറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ.ജോസഫ് ജോർജ് വി.ജെ സി എസ്.എസ് ആർ, വെല്ലിംഗ്ടൺ സെന്റ് മേരിസ് സിറോ മലബാർ മിഷൻ വികാരി ഫാ. ജോസഫ് കുന്നക്കാട്ട്, വെല്ലിംഗ്ടൺ സെന്റ് മേരിസ് സിറോ മലബാർ മിഷന്റെ സൺ ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോജോ ജോസ് എന്നിവർ നേതൃത്വം നൽകി.
ക്രൈസ്റ്റ് ചർച്ച് ടീം
മത്സരാർഥികൾക്ക് എല്ലാവർക്കും സർട്ടിഫിക്കേറ്റും ട്രോഫികളും വിതരണം ചെയ്തു. അടുത്ത വർഷത്തെ ബൈബിൾ ക്വിസ് ക്രൈസ്റ്റ് ചർച്ചിൽ നടക്കും.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.