കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിളിരൂര്‍ സ്വദേശി രശ്മി (33) ആണ് മരിച്ചത്. സംക്രാന്തിയിലെ മലപ്പുറം മന്തി എന്ന ഹോട്ടലില്‍ നിന്ന് രശ്മി പാഴ്‌സല്‍ ഭക്ഷണം വാങ്ങിക്കഴിച്ചിരുന്നു.
അല്‍ഫാം ആണ് ഇവര്‍ വാങ്ങി കഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം ഈ ഹോട്ടല്‍ അടച്ചുപൂട്ടി.
പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സ് ആയിരുന്നു രശ്മി.
ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ യുവതി ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച പതിനഞ്ചിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.