ഡൽഹി : കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കണം എന്നാവശ്യപ്പെട്ട് ലോക്സഭാ എം.പിയും പി.ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം രംഗത്ത്. ട്വിറ്ററിലൂടെയാണ് കാർത്തി ഇക്കാര്യം ആവശ്യപ്പെടുന്നത്. ധീരമായ നീക്കങ്ങൾ നമുക്ക് ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാർത്തി ട്വിറ്ററിൽ കുറിപ്പ് തുടങ്ങുന്നത്.
കോൺഗ്രസ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തകരുടെ ആവേശം ഉയർത്താൻ പ്രിയങ്ക ഗാന്ധി വരാനിരിക്കുന്ന കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ ഉറപ്പായും മൽസരിക്കണം’ കാർത്തി ആവശ്യപ്പെടുന്നു. കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച്. വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
വരാനിരിക്കുന്ന കന്യാകുമാരി ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണം എന്ന ആവശ്യം ശക്തമായതിന് പിന്നാലെ ഡല്‍ഹിയിലെ കോൺഗ്രസ്സ് ഓഫീസിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. മുൻ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ്, സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ തുടങ്ങിയവരുടെ മരണത്തെ തുടർന്ന് ഔദ്യോഗിക കൂടിക്കാഴ്ചകൾ നടക്കുന്നില്ലെങ്കിലും കാർത്തി ചിദംബരത്തിന്റെ ട്വീറ്റ് വരും ദിവസങ്ങളിൽ സജീവ ചർച്ചയാകാൻ സാധ്യതയുള്ളതായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
ഉത്തർ പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ഹിന്ദി ഹൃദയ ഭൂമി വിട്ട് ദക്ഷിണേന്ത്യയിലേക്ക് വരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. രാഹുൽ ഗാന്ധി ഇപ്പോൾ കേരളത്തിലെ വയനാട് ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള പർലമെന്റംഗമാണ്. പ്രിയങ്ക മത്സരിച്ചാൽ അത് തമിഴ് നാട് രാഷ്ട്രീയത്തിൽ കോൺഗ്രസ്സ് അനുകൂല തരംഗമുണ്ടാക്കും എന്ന് കരുതപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.