ന്യൂഡല്‍ഹി: കാറില്‍ കിലോമീറ്ററുകളോളം വലിച്ചിഴക്കപ്പെട്ട യുവതി മരിച്ച സംഭവത്തില്‍ കാര്‍ ഉടമ അടക്കം രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ്. കാര്‍ ഉടമ അശുതോഷ്, പ്രതികളില്‍ ഒരാളുടെ സഹോദരന്‍ അങ്കുഷ് എന്നിവര്‍ക്കാണ് കേസില്‍ പങ്കുള്ളതെന്നും ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.
ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. അവര്‍ ക്രൂരകൃത്യം മറയ്ക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ദീപക് ഖന്ന, മനോജ് മിത്തല്‍, അമിത് ഖന്ന, കൃഷന്‍, മിഥുന്‍ എന്നിവരാണ് നിലവില്‍ കസ്റ്റഡിയില്‍ ഉള്ളത്.
നേരത്തെ ദീപക് ഖന്നയാണ് കാര്‍ ഓടിച്ചതെന്നായിരുന്നു പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ സംഭവസമയം കാറോടിച്ചത് അമിത് ആണെന്ന് പൊലീസ് കണ്ടെത്തി. അമിതിന് ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.