വാഷിങ്ടണ്‍ ഡി.സി: അമേരിക്കയിലെ വിര്‍ജീനിയയിലെ സ്‌കൂളില്‍ ആറു വയസുകാരന്‍ അധ്യാപികയ്ക്കു നേരെ വെടിയുതിര്‍ത്തു. റിച്ച്‌നെക് എലമെന്ററി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടി പോലീസ് കസ്റ്റഡിയിലാണ്.
30 വയസുകാരിയായ അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അബദ്ധത്തിലുണ്ടായ വെടിവയ്പ്പല്ലെന്നും കുട്ടിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണ്. തോക്ക് കൈവശം വച്ചതിന്റെ പേരില്‍ കുട്ടിയെ അധ്യാപിക വഴക്കു പറഞ്ഞതായും തുടര്‍ന്ന് ഒരു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസ് മേധാവി പറഞ്ഞു.
സംഭവം ഞെട്ടിച്ചുവെന്ന് സ്‌കൂള്‍ സൂപ്രണ്ട് പ്രതികരിച്ചു. തോക്കുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാമൂഹിക പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെതുടര്‍ന്ന് സ്‌കൂള്‍ തിങ്കളാഴ്ച്ച അടച്ചിടും.
അമേരിക്കയില്‍ സ്‌കൂളിലെ വെടിവയ്പ്പുകള്‍ മുന്‍പും നിരവധി തവണയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 19-ന് ടെക്‌സസിലെ സ്‌കൂളില്‍ പതിനെട്ടുകാരന്‍ നടത്തിയ വെടിവെപ്പില്‍ 19 കുട്ടികളും രണ്ട് വിദ്യാര്‍ഥികളും കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് 44,000 പേരാണ് കഴിഞ്ഞ വര്‍ഷം വിവിധ ഇടങ്ങളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.