കൊവിഡ്ക്കാലത്ത് വൈറലാകുന്ന മാസ്‌ക് ധരിച്ച ചോക്ലേറ്റ് സാന്റകള്‍; ചിത്രങ്ങള്‍ കാണാം

കൊവിഡ്ക്കാലത്ത് വൈറലാകുന്ന മാസ്‌ക് ധരിച്ച ചോക്ലേറ്റ് സാന്റകള്‍; ചിത്രങ്ങള്‍ കാണാം

നാടോടുമ്പോള്‍ നടുവേ അല്ല ഒരു മീറ്റര്‍ മുന്നോ ഓടുന്നവരാണ് ഇക്കാലത്ത് ഏറെയും. ക്രിസ്മസ് കാലം വിരുന്നെത്തുന്നതിനു മുമ്പേ പുതിയ വിപണികലില്‍ ക്രിസ്മസ് അലങ്കരാ വസസ്തുക്കളും മറ്റും നിറയാന്‍ തുടങ്ങിയിരിക്കുകയാണ്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മിക്കവരുടേയും മനസ്സിലേക്ക് ഓടിയെത്തുന്ന ഓര്‍മ്മകളില്‍ ഒന്നാണ് സാന്റാക്ലോസ് എന്നത്. ശ്രദ്ധ നേടുന്നതും ചില സാന്റാമരുടെ ചിത്രങ്ങളാണ്.

 അല്‍പം വ്യത്യസ്തമാണ് ഈ സാന്റകള്‍. കൊവ്ഡ് കാലത്തെ ഓര്‍മ്മപ്പെടുത്തി മാസ്‌ക് ധരിച്ചിരിക്കുന്ന സാന്റമാരുടെ രൂപത്തിലുള്ള ചോക്ലേറ്റുകളാണ് ശ്രദ്ധ നേടുന്നത്. ഹംഗറിയിലെ മധുര പലഹാര നിര്‍മാതാവായ ലാസ്ലോ റിമോക്‌സിയാണ് ഇത്തരത്തില്‍ ചോക്ലേറ്റ് ഉപയോഗിച്ച് മാസ്‌ക് ധരിച്ച സാന്റമാരെ രൂപപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് 19 എന്ന മഹാമാരിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സാന്റമാര്‍.


 ലേകത്തെ ഒന്നാകെ അലട്ടിയ കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് മാസങ്ങളായി വിവിധ രാജ്യങ്ങള്‍. കൊവിഡ് പ്രതിരോധത്തില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന ഒരു ഘടകമാണ് മാസ്‌ക് എന്നതും. കൊവിഡ് പ്രതിരോധത്തില്‍ മാസ്‌കിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ചെറിയൊരു ബോധവല്‍ക്കരണം കൂടിയാണ് മാസ്‌ക് ധരിച്ച ഈ ചോക്ലേറ്റ് സാന്റകള്‍.

സാന്റാക്ലോസ് ജനങ്ങള്‍ക്കും മാതൃകയാകേണ്ടതിനാണ് ഇത്തരത്തില്‍ ചോക്ലേറ്റ് സാന്റകള്‍ക്കും മാസ്‌ക് നല്‍കിയിരിക്കുന്നതെന്നാണ് ലാസ്ലോ പറയുന്നത്. അതേസമയം നിരവധിപ്പേരാണ് മാസ്‌ക് ധരിച്ച സാന്റകളെ വാങ്ങുവാനായി എത്തുന്നതും. സാന്റകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.