ദൈവം തന്റെ സാന്നിധ്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപ്പാപ്പ

ദൈവം തന്റെ സാന്നിധ്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: തന്റെ പുത്രനായ യേശുവിനെ അന്വേഷിക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്ന ജ്ഞാനികൾക്ക് ദൈവം നൽകുന്ന സമ്മാനങ്ങളെക്കുറിച്ചുള്ള പ്രബോധനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ശിശുവായ യേശുവിനെ തേടിയെത്തിയ മൂന്ന് ജ്ഞാനികൾ അവർക്ക് പൊന്നും മീറയും കുന്തുരുക്കവും സമ്മാനമായി കൊണ്ടുവന്നു.

എന്നാൽ അത് മാത്രമല്ല യേശുവിനെ തിരഞ്ഞ് അവർ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മൂന്ന് അമൂല്യമായ സമ്മാനങ്ങൾ ആ ജ്ഞാനികൾക്ക് അവനിൽ നിന്ന് ലഭിച്ചിരുന്നുവെന്നും മാർപ്പാപ്പ അഭിപ്രായപ്പെട്ടു.

അതിസുരക്ഷിത മേഖലകളിൽ നിന്ന് പുറത്തുകടക്കുന്നു

ജ്ഞാനികൾക്കുള്ള ദൈവത്തിന്റെ ആദ്യ സമ്മാനം അവർക്കുള്ള "വിളി" ആയിരുന്നു. അങ്ങനെ തന്റെ പുത്രനിലേക്കുള്ള ഒരു യാത്ര പുറപ്പെടാൻ അവരെ ക്ഷണിക്കാൻ നക്ഷത്രങ്ങളെക്കുറിച്ചുള്ള ജ്ഞാനികളുടെ അന്വേഷണവും പഠനവും ദൈവം ഉപയോഗിച്ചു.

അവർ യഥാർത്ഥത്തിൽ "ജ്ഞാനികളും വിദ്യാസമ്പന്നരുമായ" മനുഷ്യരായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാട്ടി. അവർക്ക് അറിയാത്ത കാര്യങ്ങളിൽ ആകൃഷ്ടരായത് അവരെ "വിദൂരത്തേക്ക് പോകാൻ" പ്രേരിപ്പിച്ചു.

“നമ്മുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടന്ന് കർത്താവിനെ അന്വേഷിക്കാനും മറ്റുള്ളവരോടൊപ്പം അവനിലേക്ക് യാത്ര ചെയ്യാനും യാഥാർത്ഥ്യത്തിൽ മുഴുകാനും കർത്താവിന് വേണ്ടിയുള്ള ദാഹത്തിൽ ഒരിക്കലും തൃപ്തരാകാതിരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. കാരണം ദൈവം എല്ലാ ദിവസവും എവിടെയും എപ്പോളും നമ്മുടെ ലോകത്തിലായിരുന്നുകൊണ്ട് നമ്മെ വിളിക്കുന്നു" ഫ്രാൻസിസ് മാർപ്പാപ്പ കൂട്ടിച്ചേർത്തു.

ജീവിത യാത്രയുടെ വിവേചനപരമായ ലക്ഷ്യം

ജ്ഞാനികൾക്ക് ലഭിച്ച രണ്ടാമത്തെ സമ്മാനം വിവേകത്തിന്റെ ആത്മാവായിരുന്നു. ഒരു രാജാവിനെ അന്വേഷിച്ചതിനാൽ അവർ ആദ്യം കണ്ടുമുട്ടിയത് ജെറുസലേമിൽ വെച്ച് ഹേറോദോസ് രാജാവിനെയാണ്.
എന്നാൽ അവർ അധികാരത്തിനായുള്ള അവന്റെ ദാഹം കണ്ടറിഞ്ഞ്, നവജാത മിശിഹാ അപായത്തിൽ അകപ്പെടുത്താതിരിക്കാൻ രാജാവിന്റെ നിർദേശം ഒഴിവാക്കി മറ്റൊരു വഴിയേ തിരികെ പോയി.

“തങ്ങളുടെ യാത്രയുടെ ലക്ഷ്യവും വഴിയിൽ കണ്ടെത്തിയ പ്രലോഭനങ്ങളും തമ്മിൽ എങ്ങനെ വേർതിരിച്ചറിയാമെന്ന് അവർക്കറിയാമായിരുന്നു” എന്ന് മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു. വിവേചന ദാനത്തിലൂടെ “വശീകരിക്കുന്നതിനെ ത്യജിച്ച്” ദൈവത്തിന്റെ വഴികൾ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നാം പഠിക്കേണ്ടതുണ്ടെന്നും പാപ്പ വ്യക്തമാക്കി.

ദൈവസാന്നിധ്യത്തെ സ്വാഗതം ചെയ്യുന്നതിലുള്ള അത്ഭുതം

മൂന്നാമതായി, അവരുടെ നീണ്ട യാത്രയുടെ അവസാനം ദൈവം ആ മൂന്ന് ജ്ഞാനികളെയും അത്ഭുതപ്പെടുത്തുകയാണ്. "ശക്തനും പ്രഗത്ഭനുമായ ഒരു മിശിഹായെയാണ്" അവർ അന്വേഷിച്ചതെങ്കിലും അവർ കണ്ടെത്തിയത് മാതാവിനൊപ്പമുള്ള ഒരു പിഞ്ചുകുഞ്ഞിനെയായിരുന്നു.

എന്നാൽ തങ്ങൾ ഒരു തെറ്റ് ചെയ്തുവെന്ന് ചിന്തിക്കുന്നതിന് പകരം ദൈവപുത്രനെ എങ്ങനെ തിരിച്ചറിയാമെന്നും ദൈവത്ഭുതത്തെ സ്വാഗതം ചെയ്തുകൊണ്ട് എങ്ങനെ അവനെ ആരാധിക്കാമെന്നും ജ്ഞാനികൾ അറിഞ്ഞിരുന്നു.

"നമ്മൾ എല്ലാവരും മഹത്വം അന്വേഷിക്കാൻ ആഗ്രഹമുള്ളവരാണ്. പക്ഷേ അത് യഥാർത്ഥത്തിൽ എങ്ങനെ കണ്ടെത്താമെന്ന് തിരിച്ചറിയാനുള്ള കഴിവ് ഒരു ദൈവസമ്മാനമാണ്. ദൈവം സ്നേഹിക്കുന്ന ഏറ്റവും എളിയവരിൽ മഹത്വം എങ്ങനെ കണ്ടെത്താമെന്ന് അറിയുക" പാപ്പ പറഞ്ഞു.

ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും അവന്റെ അത്ഭുതങ്ങൾ ആസ്വദിക്കാനുമുള്ള അവന്റെ ആഹ്വാനം തിരിച്ചറിയാൻ എല്ലാവരെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപ്പാപ്പ ഉപസംഹരിച്ചു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.