ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായ ഡോ. ആസിഫ് മഖ്ബൂല്‍ ദാറിനെ തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) തടയല്‍ നിയമ പ്രകാരം (യുഎപിഎ)മാണ് പ്രഖ്യാപനം. ജമ്മു കാശ്മീര്‍ നിവാസിയായ ദാര്‍ നിലവില്‍ സൗദി അറേബ്യയിലാണ്.
ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര സംഘടനയുമായി ബന്ധമുള്ള അര്‍ബാസ് അഹമ്മദ് മിറിനെ യുഎപിഎ നിയമപ്രകാരം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
സര്‍ക്കാര്‍ അധ്യാപികയായിരുന്ന രജനി ബാല എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനാണ് അര്‍ബാസ് അഹമ്മദ് മിര്‍. കഴിഞ്ഞ വര്‍ഷം മെയില്‍ ദക്ഷിണ കാശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് അധ്യാപികയെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ ജൂണില്‍ രജനി ബാലയെ കൊലപ്പെടുത്തിയ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
ഭീകര സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും (പിഎഎഫ്എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാശ്മീരിലും മറ്റും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഭീകര സംഘടന ജെയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുളള സംഘടനയാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജമ്മു കാശ്മീരിലെത്തി ജോലി ചെയ്യുന്ന സുരക്ഷാ സേനാംഗങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും സാധാരണക്കാര്‍ക്കും പിഎഎഫ്എഫ് നിരന്തരം ഭീഷണികള്‍ നല്‍കാറുണ്ടായിരുന്നെന്നും മന്ത്രാലയം അറിയിച്ചു.
താഴ്‌വരയിലെ സാധാരണക്കാരുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഭീകരര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ജമ്മു കാശ്മീരിന്റെ ആവാസവ്യവസ്ഥ തകര്‍ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഡിസംബറില്‍ പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.