ആലുവയില്‍ മെട്രോ തൂണില്‍ വിള്ളല്‍; ബലക്ഷയം ഇല്ലെന്ന് കെഎംആര്‍എല്‍

ആലുവയില്‍ മെട്രോ തൂണില്‍ വിള്ളല്‍; ബലക്ഷയം ഇല്ലെന്ന് കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ തൂണില്‍ വിള്ളല്‍ കണ്ടെത്തി. ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള പില്ലര്‍ നമ്പര്‍ 44ലാണ് വിള്ളല്‍ കണ്ടത്. തറനിരപ്പില്‍ നിന്ന് എട്ട് അടിയോളം ഉയരത്തിലാണ് വിള്ളല്‍. വിശദമായ പരിശോധന നടത്തിയതായും തൂണിന്‍ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ പ്രതികരിച്ചു.

തൂണിന്റെ പ്ലാസ്റ്ററിംങിലാണ് വിടവ്. മാസങ്ങള്‍ക്ക് മുമ്പെ ചെറിയ രീതിയില്‍ തുടങ്ങിയ വിള്ളല്‍ കൂടി വരുന്നതായി സംശയിക്കുന്നുവെന്ന കാര്യം നാട്ടുകാരാണ് ശ്രദ്ധയില്‍പ്പെടുത്തിയത്.

അതേസമയം മറ്റ് തൂണുകള്‍ക്കൊന്നും ഈ പ്രശ്നമില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും വിശദമായ പരിശോധന നടത്തിയതായും കെഎംആര്‍എല്‍ പ്രതികരിച്ചു. പ്ലാസ്റ്ററിങില്‍ ഉണ്ടായ വിടവാണെന്നും തൂണിന് ഒരു ബലക്ഷയവും ഇല്ലെന്നുമാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം.

ഇടപ്പള്ളി പത്തടിപ്പാലത്ത് തൂണിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെട്രോ സര്‍വീസിനെ ഒരു മാസത്തോളം ബാധിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നും സംഭവം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.