ധാക്ക: വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ അതിക്രമം സംബന്ധിച്ച വാര്‍ത്തകള്‍ഇപ്പോള്‍ പതിവാകുകയാണ്. ഇത്തവണ ബംഗ്ലാദേശിന്റെ ദേശീയ വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശിന്റെ ബോയിങ് 777 വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എന്നാണ് സംഭവം നടന്നതെന്നോ എങ്ങോട്ടായിരുന്നു യാത്രയെന്നോ വ്യക്തമല്ല.
വിമാനത്തിനുള്ളില്‍ നില്‍ക്കുന്ന യുവാവ് ഷര്‍ട്ടു പോലും ധരിക്കാതെ മറ്റൊരു യാത്രക്കാരനെ കയ്യേറ്റം ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരിക്കുന്ന യാത്രക്കാരന്റെ കോളറില്‍ കയറി പിടിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടയ്ക്കു യുവാവ് കരയുകയും ചെയ്യുന്നുണ്ട്.
ഇരിക്കുന്ന യാത്രക്കാരന്റെ മുഖം ദൃശ്യങ്ങളില്‍ വ്യക്തമല്ല. ഇയാള്‍ യുവാവിനെ തിരിച്ചടിക്കുന്നുണ്ട്. മറ്റുള്ളവര്‍ ഇടപെട്ട് യുവാവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും സീറ്റില്‍ പിടിച്ചിരുത്തുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വിമാനത്തിനുള്ള യാത്രക്കാരുടെ ഇത്തരം അതിക്രമങ്ങള്‍ പതിവാകുന്നതിലാണ് നിരവധിപ്പേര്‍ ആശങ്ക രേഖപ്പെടുത്തുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ ഡല്‍ഹിയില്‍ നിന്നു പട്‌നയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ചു യാത്ര ചെയ്ത രണ്ടു പേരും അറസ്റ്റിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.