പാരീസ്: ഫ്രാൻസിൽ ചരിത്രാദ്ധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയ കേസിൽ ഫ്രാൻസിൽ കൗമാരക്കാരായ നാലു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.
വ്യാഴാഴ്ച കുറ്റം ചുമത്തിയ നാല് വിദ്യാർത്ഥികളിൽ മൂന്നുപേർ കൊലയാളിക്ക് പാറ്റിയെ ചൂണ്ടികാണിച്ചു കൊടുത്തു എന്ന കുറ്റം ആണ് ചുമത്തിയിരിക്കുന്നത് . 13 നും 14 നും ഇടയിൽ പ്രായമുള്ളവരാണ് ഈ മൂന്നുപേർ.
ആക്ഷേപഹാസ്യ വാരികയായ ചാർലി ഹെബ്ഡോ പ്രസിദ്ധീകരിച്ച കാർട്ടൂണുകൾ അധ്യാപകൻ ക്‌ളാസുമുറിയിൽ ഉപയോഗിക്കുന്നതിനെ അപലപിച്ച് പാറ്റിക്കെതിരെ വൈറലായ ഓൺലൈൻ കാമ്പെയ്ൻ ആരംഭിച്ച മാതാപിതാക്കളുടെ മകളാണ് കേസെടുത്തതിൽ നാലാമത്തേ ആൾ. ക്ലാസ് മുറിയിലെ സംഭവങ്ങൾ സാമുവേൽ പാറ്റിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് അവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വിദ്യാർത്ഥിനി അദ്ദേഹത്തിന്റെ ക്‌ളാസിൽ പങ്കെടുത്തിരുന്നില്ല..
2015 മുതൽ 250 ൽ അധികം ആളുകൾ ജിഹാദി ആക്രമണത്തിൽ ഫ്രാൻസിൽ കൊല്ലപ്പെട്ടു.
ഇസ്ലാമിന് പുതിയ നിയമാവലിയുമായി മാക്രോൺ: മതമൗലികത അനുവദിക്കില്ല
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.