ഇസ്ലാമിന് പുതിയ നിയമാവലിയുമായി മാക്രോൺ: മതമൗലികത അനുവദിക്കില്ല

ഇസ്ലാമിന് പുതിയ നിയമാവലിയുമായി മാക്രോൺ: മതമൗലികത അനുവദിക്കില്ല

പാരീസ് : മതമൗലീകവാദികളുടെ ഒരു ഭീഷണിക്കും താൻ വഴങ്ങില്ലെന്ന് തെളിയിച്ചു കൊണ്ട് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ ശക്തമായ നിയമ സംവിധാനങ്ങൾക്ക് രൂപം കൊടുക്കുന്നു . രാജ്യത്തെ നിയമങ്ങൾക്കു കീഴ്പ്പെട്ട്‌കൊണ്ട് മാത്രമേ ഇസ്ളാം മതത്തിനു പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവു .

മാക്രോണിന്റെ പുതിയ നിയമാവലി അംഗീകരിക്കാൻ, നേതാക്കൾക്കു ഇനി പത്തു ദിവസം മാത്രം ബാക്കി. ശിക്ഷാ നടപടികളുടെ ഭാഗമായി നാടുകടത്തൽ വരെ ഉൾപ്പെട്ടിട്ടുണ്ട് .ഈ അടുത്തയിടയ്ക്കു രാജ്യത്തു നടന്ന തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മാക്രോൺ ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത് .

മതസ്വാതന്ത്ര്യം രാഷ്ട്രീയത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം അല്ല . മതത്തിനു രാഷ്ട്രീയത്തിൽ ഇടപെടാൻ അനുവാദം ഇല്ല എന്നും ഇടപെട്ടാൽ അഞ്ചു വർഷം വരെ തടവും നാടുകടത്തലും ആയിരിക്കും ശിക്ഷ എന്നും പുതിയ നിയമാവലിയിൽ വ്യക്തമാക്കുന്നു.

എല്ലാ  കുട്ടികൾക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും മദ്രസ പഠനം അനുവദനീയമല്ല എന്നും നിയമത്തിൽ പറയുന്നു . ഇത് ലംഘിക്കുന്നവർക്കും തടവും നാടുകടത്തലും ശിക്ഷ . മദ്രസ്സകൾ അനുവദനീയമല്ല. മതപഠനം സർക്കാരിന്റെ അനുവാദത്തോടെയും സർക്കാരിന്റെ നിരീക്ഷണത്തിൻ കീഴിലും മാത്രമേ നടത്താൻ പാടുള്ളൂ എന്നുമുള്ള കർശന നിയമം കൊണ്ടുവന്നിരിക്കുകയാണ് മാക്രോൺ. ഇതിന്റെ ലംഘനത്തിനും ശിക്ഷ തടവും നാടുകടത്തലും തന്നെ .

സാമുവേൽ പാറ്റി യുടെ ശിരച്ഛേദത്തിനു പിന്നാലെ നിരവധി മോസ്‌കുകളും മദ്രസകളും അടച്ച് പൂട്ടുകയും, മതമൗലിക വാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാൻസിൽ , മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മതമൗലിക വാദികൾ കഴിഞ്ഞ മാസം അദ്ധ്യാപകന്റെ തലയറുത്ത് കൊലപ്പെടുത്തിയത്.

ഫ്രാൻസിലെ നൈസ് - ജിഹാദി പ്രജനന കേന്ദ്രം

ഫ്രാൻസിൽ വീണ്ടും ആക്രമണം ; വെടിവയ്‌പിൽ ഓർത്തോഡോക്സ് പുരോഹിതന് പരിക്കേറ്റു

ഫ്രാൻസിലെ അവിഞ്ഞോണിലും ഭീകരാക്രമണം

ഇസ്ലാമിസം നേരിടാൻ പാശ്ചാത്യ ലോകം ഉണരണം; കർദിനാൾ സാറ

ഫ്രാൻസിലെ നിസ്സായിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ ഭീകരാക്രമണം

'ഇനി നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല’; ഫ്രാൻസിലെ മതമൗലിക വാദികൾക്ക് ശക്തമായ താക്കീതുമായി ഇമ്മാനുവൽ മാക്രോൺ

പാരീസ് തീവ്രവാദി ആക്രമണം ; പ്രഭവ കേന്ദ്രമായ പാന്റിൻ മോസ്‌ക് അടച്ചു പൂട്ടി

ഫ്രഞ്ച് അധ്യാപകന്റെ കഴുത്തറുത്തു; തീവ്രവാദിയെ പോലീസ് വെടിവച്ചു കൊന്നു











വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.