ഫ്രാൻസിലെ നീസിലെ നോത്രെ ഡാമെ കത്തീഡ്രൽ ദൈവാലയത്തിൽ-അളളാഹു അക്ബർ- എന്ന് ഉറക്കെ വിളിച്ചുകൊണ്ടു വന്ന അക്രമി മൂന്നു പേരെ കൊലപ്പെടുത്തിയെന്നും, അതിൽ ഒരു സ്ത്രീയെയും പുരുഷനെയും കത്തീഡ്രൽ ദൈവാലയത്തിനുളളിൽ അതിദാരുണമായി കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നും ഫ്രാൻസിൽ നിന്നുളള വിശ്വസനീയമായ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരനെ ഫ്രാൻസിലെ അവിഞ്ഞോണിൽ നടന്ന ഏറ്റുമുട്ടലിൽ പോലീസ് വധിച്ചുവെന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട്. ഫ്രാൻസിലെ ആക്രമണത്തിനുശേഷം ഏതാനും മണിക്കൂറുകൾക്കുളളിൽ സൗദിയിലെ ഫ്രഞ്ച് എംബസിക്കുനേരെയും അക്രമണം നടക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മാസം ഫ്രാൻസിൽ നടന്ന മറ്റൊരു അക്രമത്തിൽ പതിനെട്ടുവയസ്സുകാരനായ ഒരു തീവ്രവാദി ഫ്രഞ്ച് പൗരനായ അധ്യാപകനെ കഴുത്തറത്തുകൊന്നിരുന്നു. ഇതിനെതുടർന്ന് ഫ്രഞ്ച് പ്രസിഡൻറ് എമ്മാനുവേൽ മക്രോൺ തീവ്രവാദികൾക്ക് എതിരെ കടുത്ത നടപടി എടുക്കുകയും ഏതാനും പേരെ നാടുകടത്തുകയും ചെയ്തിരുന്നു. ഇതിനെ തുർക്കി പ്രസിഡൻറ് എർദൊഗാൻ വിമർശിക്കുകയും ഫ്രാൻസിൽ നിന്നുളള വിൽപനവസ്തുക്കൾ തുർക്കിയിൽ നിരോധിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.
കൊറോണയുടെ സംഹാരതാണ്ഡവം തുടരുന്ന ഫ്രാൻസിലെ ജനങ്ങൾ ഇന്ന് നടന്ന ഭീകരാക്രമണത്തോടുകൂടി കൂടുതൽ ഭയത്തിലായിരിക്കുകയാണ്. ഫ്രാൻസിലെ എല്ലാ ക്രൈസ്തവദൈവാലയങ്ങൾക്കും സംരക്ഷണം നല്കണമെന്നും എല്ലാവരും ജാഗരൂകരായിരിക്കണമെന്നും നീസിലെ മേയർ ക്രിസ്റ്റ്യൻ എസ്ത്രോസി അറിയിച്ചു.
ഫാ മാത്യു (ജിൻടോ) മുരിയങ്കേരി, റോം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.