ന്യൂഡല്‍ഹി: പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടനെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഏതാനും മന്ത്രിമാരെ പാര്‍ട്ടി ചുമതലകളിലേക്ക് മാറ്റിയേക്കും.
ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഇലക്ട്രോണിക്സ് ആന്റ് ഐടി, കല്‍ക്കരി തുടങ്ങിയ വകുപ്പുകളിലേക്ക് പുതിയ മന്ത്രിമാര്‍ വരുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ജനുവരി 31 ന് മുമ്പോ
അതല്ലെങ്കില്‍ ബജറ്റ് സമ്മേളന്തതിന്റെ ആദ്യ സെഷന്‍ അവസാനിക്കുന്ന ഫെബ്രുവരി 10 ന് ശേഷമോ മന്ത്രിസഭ പുനസംഘടനയുണ്ടാകും.
ഈ മാസം 16-17 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടി പങ്കെടുക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. നാലു സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും, 2024 ലെ പൊതു തിരഞ്ഞെടുപ്പും കണക്കിലെടുത്തുകൊണ്ടുള്ള പുനസംഘടനക്ക് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.
നിലവില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം സ്മൃതി ഇറാനിയും ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയുമാണ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പുകള്‍ക്ക് പുറമെ, ഉപഭോക്തൃ കാര്യ മന്ത്രാലയത്തിനും ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനും പുതിയ മന്ത്രിയെ ലഭിച്ചേക്കും.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക്, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാള്‍ എത്തിയേക്കും. സി.ആര്‍ പാട്ടീലിന്റെ പേരാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പ്രമുഖരില്‍ ഒരാള്‍. നിലവിലെ പ്രസിഡന്റ് ജെ.പി നഡ്ഡയുടെ പിന്‍ഗാമിയായി ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്കും പാട്ടീലിന്റെ പേര് ഉയരുന്നുണ്ട്.
കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവ്. നഡ്ഡയ്ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് തീരുമാനിച്ചാലാണ് പുതിയ അധ്യക്ഷനെത്തുക.
രാം വിലാസ് പാസ്വാന്റെ മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ചില എംപിമാരും മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്നാണ് അഭ്യൂഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.