ജഗദല്‍പുര്‍: നാരായണപൂര്‍ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും തങ്ങളുടെ പരാതികള്‍ കൈമാറുന്നതിനുമായി ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി താംരധ്വജ് സാഹുവുമായി 11 -ന് രാവിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയെന്ന് റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍ അറിയിച്ചു. കേസ് മുഖ്യമന്ത്രി ഏറ്റെടുത്ത് വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്തച്രി അനുകൂലമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെടുന്ന നമ്മുടെ വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് തുടരണമെന്നും ഫാ. ജോണ്‍സണ്‍ തേക്കടയില്‍ പറഞ്ഞു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ബ്ര. ജിം മാത്യുവും ബ്ര. രാജു വര്‍ഗീസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അതേസമയം ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ ദേവാലയം അക്രമിസംഘം അടിച്ചുതകര്‍ത്തതിന് ശേഷവും വിശ്വാസികള്‍ക്കെതിരെയുള്ള പരാക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ജഗദല്‍പുര്‍ സീറോ മലബാര്‍ രൂപതയ്ക്കു കീഴിലുള്ള നാരായണ്‍പുര്‍ ബംഗ്ലാപ്പാറയില്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സര്‍വ ആദിവാസി സംഘടനയുടെ നേതൃത്വത്തിലായിരിന്നു ആക്രമണം.
കഴിഞ്ഞ ഏതാനും മാസങ്ങളായി നാരായണ്‍പുരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കു നേരേ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു ദേവാലയത്തിന് നേരെ നടന്നത്.
അക്രമം ഭയന്ന് പള്ളിയുടെ ഗേറ്റ് അധികൃതര്‍ അടച്ചിട്ടിരുന്നുവെങ്കിലും ഇതു തകര്‍ത്ത അക്രമികള്‍ ആദ്യം പള്ളിക്കു നേരേ ആക്രമണം ആരംഭിക്കുകയായിരിന്നു. ക്രിസ്തുവിന്റെ ക്രൂശിതരൂപം, മറ്റ് തിരുസ്വരൂപങ്ങള്‍, ദേവാലയത്തിലെ വിവിധ വസ്തുക്കള്‍ സമീപത്തെ മാതാവിന്റെ ഗ്രോട്ടോ, മാതാവിന്റെ തിരുസ്വരൂപം എന്നിവയും തകര്‍ത്തു. ഛിന്നഭിന്നമായി രൂപങ്ങളും മറ്റും ദേവാലയത്തിലും പരിസരത്തും നശിച്ചുകിടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
അക്രമത്തെത്തുടര്‍ന്ന് പലായനം ചെയ്ത ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്റ്റേഡിയത്തിലും അക്രമികളെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ചിലരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചുകൊണ്ട് പറഞ്ഞത് 'മുനിത് സലാമല്ലാതെ മറ്റാരെയും ഞങ്ങള്‍ ആക്രമിച്ചില്ല, കാരണം ക്രിസ്തുമതം പിന്തുടരാന്‍ തുടങ്ങിയ ആദ്യ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം, മതം പ്രചരിപ്പിക്കില്ലെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു, പക്ഷേ ക്രമേണ, മറ്റു പലരും ക്രിസ്തുമതത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് ജയപ്രകാശ് സ്നൈഡു പറയുന്നു.
ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലെ ദേവ്ഗാവ് ഗ്രാമത്തിലുള്ള സുല്‍ദു പൊട്ടായി ഗ്രാമത്തിലെ മുതിര്‍ന്നവര്‍ അന്ത്യശാസനം നല്‍കിയതിന് ശേഷം അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കും ഒപ്പം അവന്‍ തന്റെ വീട് വിട്ടു. ഒന്നുകില്‍ ക്രിസ്തുമതത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാനോ ഗ്രാമം വിട്ടുപോകാനോ അവര്‍ തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് പൊട്ടാല്‍ പറഞ്ഞു. തന്റെ പിതാവ് പിന്മാറി, പക്ഷേ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചുവെന്ന് പൊട്ടാല്‍ പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 25 വയസുള്ള മുനിത് സലാം പറഞ്ഞത് നവംബറില്‍ ഒരു മീറ്റിംഗ് വിളിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ തങ്ങളോട് ആവശ്യപ്പെട്ടതായും പറഞ്ഞു. ഗ്രാമവാസികള്‍ തന്നെ ആക്രമിച്ചതിന് ശേഷം താങ്ങിപ്പിടിച്ചാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ വെളിപ്പെുത്തുന്നു. അതിനുശേഷം ഗ്രാമത്തിലേക്ക് മടങ്ങിയിട്ടില്ല. ഭാര്യയും മൂന്നുമാസം പ്രായമുള്ള മകളും ഉണ്ട്.
കഴിഞ്ഞ മാസം മുതല്‍ നാരായണ്‍പൂരിലെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ താമസിക്കുന്ന 16 വയസുള്ള ഗോണ്ടിനും ഉണ്ട് പറയാന്‍ ഏറെ. ഗോത്രവര്‍ഗക്കാരനായ ഇവരുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. 125 പേരെങ്കിലും ഉള്‍പ്പെടുന്നു. അവരില്‍ 36 കുട്ടികളും. ഭട്പാല്‍, കുല്‍ഹദ്ഗാവ്, ബോറവാണ്ട് ജില്ലയിലും സമീപത്തെ കങ്കേറിലും ന്യൂനപക്ഷ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. എന്നിരുന്നാലും, പെറ്റല്‍ ഉള്‍പ്പെട്ട 31 ഓളം കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ ഭയന്ന് ഇന്‍ഡോസ് സ്റ്റേഡിയത്തില്‍ തന്നെ തങ്ങി.
അവരുടെ പുതിയ വിശ്വാസം പലപ്പോഴും മെഡിക്കല്‍ അത്യാഹിതങ്ങള്‍, കുടുംബം തുടങ്ങിയ ആഴത്തിലുള്ള വ്യക്തിപരമായ പ്രതിസന്ധികളില്‍ നിന്നാണ് ഉടലെടുത്തത്. അല്ലാതെ ആരുടേയും നിര്‍ബന്ധ പ്രകാരം അല്ലെന്ന് അവര്‍ തന്നെ വെളിപ്പെടുത്തുന്നു.
മാതാപിതാക്കള്‍ മരിച്ചുപോയ സലാം പറയുന്നു, താന്‍ കോണ്ടഗാവ് ജില്ലയിലെ ഒരു ആശ്രമം സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ആദ്യമായി ഒരു പള്ളിയില്‍ പോയപ്പോള്‍ ആ പ്രാര്‍ത്ഥനയും സംഗീതവും വളരെയേറെ ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്തു. 20211-ല്‍ തന്നെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഭേദമായെന്നും വ്യക്തമാക്കുന്നു.
നാരായണ്‍പൂര്‍ നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ബോര്‍വാര്‍ഡിലെ ഗ്രാമത്തില്‍ 23 ഓളം കുടുംബങ്ങള്‍ പലായനം ചെയ്തു. ഇപ്പോള്‍ അവര്‍ സ്റ്റേഡിയത്തില്‍ താമസിക്കുന്നു.
അതേസമയം ഗോത്ര സമൂഹത്തിലെ മൂപ്പന്മാരുമായി ഒരു മീറ്റിംഗ് നടത്തി ആളുകള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. എന്നാല്‍ ജനുവരി രണ്ടിന് അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്ന് കളക്ടര്‍ വസന്ത് പറഞ്ഞു.
ക്രിസ്ത്യന്‍ വിശ്വാസികളും ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ളവരും ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതോടെ ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ചു വിട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ, രണ്ട് ഗ്രൂപ്പുകള്‍ക്കെതിരെ കുറഞ്ഞത് 10 എഫ്ആര്‍എസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഏഴും ആദിവാസി വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കെതിരെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26