ദുബായിൽ ടാക്സി നിരക്ക് കുറച്ചു

ദുബായിൽ ടാക്സി നിരക്ക് കുറച്ചു

 ദുബായ്: ഇന്ധന വില കുറഞ്ഞതോടെ ദുബായിൽ ടാക്സി നിരക്കും കുറഞ്ഞു. ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ധന വിലക്ക് അനുസരിച്ച് ദുബായിൽ ടാക്സി നിരക്ക് മാറുന്നത് അടുത്തിടെയാണ് പ്രാബല്യത്തിൽ വന്നത്. നാല് മാസം മുൻപ് ഇന്ധന വില കുത്തനെ ഉയർന്നതോടെ ടാക്സി നിരക്കും വർധിച്ചിരുന്നു.

എന്നാൽ, ഇന്ധന വില 11 മാസത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിലയിലാണ്. ടാക്സി നിരക്ക് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കിലോമീറ്ററിന് 22 ഫിൽസാണ് കുറഞ്ഞത്. മുൻപ് 2.19 ദിർഹമായിരുന്നത് ഈ മാസം 1.97 ദിർഹമായി കുറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.