കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുന്‍ മന്ത്രിയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 11 കോടി രൂപ പിടിച്ചെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാംഗം സക്കീര്‍ ഹൊസൈന്റെ വസതിയിലാണ് പരിശോധ നടന്നത്.
വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ഏകദേശം 11 കോടി രൂപ പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചെ 3:30 വരെ നീണ്ടു.
വസതിയിലും ബീഡി ഫാക്ടറിയിലും മുര്‍ഷിദാബാദിലെ എണ്ണ മില്ലുകളിലുമായിരുന്നു റെയ്ഡ്. ഹുസൈന്റെ വീട്ടില്‍ നിന്ന് ഒരു കോടിയോളം രൂപയും ഫാക്ടറികളില്‍ നിന്ന് 10 കോടി രൂപയുമാണ് കണ്ടെത്തിയത്. ഇതേ ജില്ലയിലെ മറ്റ് രണ്ട് ബീഡി നിര്‍മാണ യൂണിറ്റുകളില്‍ നിന്ന് 5.5 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇത് മറ്റ് വ്യക്തികളുടേതാണ്.
അതേസമയം ബീഡി ഫാക്ടറിയും നിരവധി മില്ലുകളും സ്വന്തമായുള്ള ഹുസൈന്‍ കണ്ടെടുത്ത പണത്തിന് രേഖകളുണ്ടെന്നും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കരുതിയ പണമാണെന്നും അവകാശപ്പെട്ടു. പശ്ചിമ മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂരില്‍ നിന്നുള്ള ടിഎംസി എംഎല്‍എയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഭരണത്തിലെ മുന്‍ തൊഴില്‍ മന്ത്രിയുമാണ് ഹുസൈന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.