ടോക്കിയോ: ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തു വിട്ടു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരമാണ് 109 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തു വിട്ടത്. പട്ടിക പ്രകാരം ജപ്പാന്റെ പാസ്‌പോര്‍ട്ടാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജപ്പാന്റെ പാസ്‌പോര്‍ട്ട് ഈ നേട്ടം കൈവരിക്കുന്നത്. 193 ആഗോള ലക്ഷ്യസ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്‌പോര്‍ട്ടാണ് ജപ്പാന്റേത്.
പട്ടികയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എണ്‍പത്തിയഞ്ചാം സ്ഥാനത്താണ്. 59 ഇടത്തേക്കാണ് ഇന്ത്യ വിസ രഹിത പ്രവേശനം നല്‍കുന്നത്. 2022ല്‍ 83 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ.യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബെല്‍ജിയം, ന്യൂസിലാന്‍ഡ്, നോര്‍വേ, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ 186 വിസ-ഫ്രീ സ്‌കോര്‍ ഉള്ള ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ ഏഴാം സ്ഥാനത്താണ്.
മറുവശത്ത്, ഓസ്ട്രേലിയ, കാനഡ, ഗ്രീസ്, മാള്‍ട്ട എന്നിവ വിസ ഫ്രീ സ്‌കോര്‍ 185 ആയി എട്ടാം സ്ഥാനത്തും പോളണ്ടിനും ഹംഗറിക്കും വിസ ഫ്രീ സ്‌കോര്‍ 184 ഉം സ്ലൊവാക്യയും ലിത്വാനിയയും 183 സ്‌കോറുമായി പത്താം സ്ഥാനത്താണ്.
സിംഗപ്പൂര്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് ജപ്പാന് പിന്നിലായി രണ്ടാമതുള്ളത്. ഇരു രാജ്യങ്ങളും 192 ആഗോള ലക്ഷ്യ സ്ഥാനത്തേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. ജര്‍മനി, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മൂന്നാമത്. പട്ടികയില്‍ ഏറ്റവും പിന്നില്‍ അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ്. 92-ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.