ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാക്കള്‍ ഇരുപതുകാരിയെ കാറില്‍ കിലോമീറ്ററുകള്‍ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രദേശം ഉള്‍പ്പടുന്ന സ്റ്റേഷന്‍ പരിധിയില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയോട് നിര്‍ദ്ദേശിച്ചതിന് തൊട്ടടുത്ത ദിവസമാണ് സസ്‌പെന്‍ഷന്‍ നിലവില്‍ വന്നത്.
സംഭവം നടന്ന ഉടന്‍ ദൃക്‌സാക്ഷിയായ ആള്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ കാറില്‍ കുടുങ്ങിയ നിലയില്‍ യുവതിയെയും കൊണ്ട് 14 കിലോമീറ്ററോളം ദൂരം കാര്‍ സഞ്ചരിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയിരുന്നില്ല.
പിന്നീട് പ്രതികള്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ 2.40 ന് നടന്ന സംഭവത്തില്‍ മൃതദേഹം നാലുമണിയോടെയാണ് കണ്ടെത്തുന്നത്. സംഭവം അറിഞ്ഞയുടന്‍ പൊലീസ് പ്രതികരിക്കാത്തത് സംബന്ധിച്ച് വിശദീകരണം കോടതിയും ആവശ്യപ്പെട്ടിരുന്നു.
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത അഞ്ജലി സിങും(20) സുഹൃത്തുമാണ് അപകടത്തില്‍ പെട്ടത്. ഇവരുടെ സ്‌കൂട്ടറിനെ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിനടിയില്‍ കുടുങ്ങിയ അഞ്ജലിയുമായി 14 കിലോ മീറ്ററോളം കാര്‍ ഓടി.
രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ആറുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ക്ക് മുന്‍ പരിചയമില്ലായിരുന്നുവെന്നും എന്നാല്‍ കാറിനടിയില്‍ പെണ്‍കുട്ടി കുടുങ്ങിയതിനെകുറിച്ച് അവര്‍ക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ നല്‍കുന്ന സൂചനയെന്നും പൊലീസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.