സൂറിച്ചിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു

സൂറിച്ചിലെ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു

സൂറിച്ച്: സിറ്റ്‌സ്വര്‍ലന്‍ഡിലെ സൂറിച്ചില്‍ സീറോ മലബാര്‍ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു. ഫാ.സെബാസ്റ്റ്യന്‍ തയ്യിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ.തോമസ് പ്ലാപ്പള്ളില്‍, ഫാ.സിറിയക് തുണ്ടിയില്‍, ഫാ. അലക്‌സ് കള്ളിക്കല്‍, ഫാ.സിജു കൈതക്കാട്ട് എന്നിവര്‍ സഹ കാര്‍മികരായിരുന്നു.


പിറവി തിരുനാള്‍ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടന്നു. കലാപാരിപാടികള്‍ക്ക് നിര്‍മല വാളിപ്ലാക്കല്‍ നേതൃത്വം നല്‍കി. ജോബിന്‍സണ്‍ കൊട്ടത്തില്‍, ജോജന്‍ മ്ലാവില്‍, ജയിംസ് ചിറപ്പുറത്ത്, സെബാസ്റ്റ്യന്‍ പാറക്കല്‍ തുടങ്ങിയവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

ഫാ.തോമസ് പ്ലാപ്പള്ളില്‍ സ്വാഗതവും ആലീസ് ടോം നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ശേഷം സ്‌നേഹ വിരുന്നുമുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.