തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിനെ മൂന്ന് വിഭാഗമായി പുനസംഘടിപ്പിക്കുന്നു. വരുന്ന 19 ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ടാക്സ് പേയര്‍ സേവന വിഭാഗം, ഓഡിറ്റ് വിഭാഗം, എന്‍ഫോഴ്സ്മെന്റ് ആന്റ് ഇന്റലിജന്‍സ് വിഭാഗം എന്നിങ്ങനെയാകും വിഭജിക്കുക. വ്യാപാരികളുടെ നികുതി ബാധ്യതയുടെ കൃത്യത ഓഡിറ്റ് വിഭാഗം പരിശോധിക്കും. ടാക്സിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.
19 ന് നടക്കുന്ന പ്രഖ്യാപന സമ്മേളനം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ നികുതി വരുമാനം ലഭിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.
നിലവില്‍ സംസ്ഥാനത്തെ നികുതി വകുപ്പിന്റെ പരിശോധനാ രീതികളില്‍ ഓഡിറ്റ് ഉള്‍പ്പെട്ടിരുന്നില്ല. കൃത്യമായ ഓഡിറ്റിങ് നികുതി സംവിധാനത്തിന്റെ ഭാഗമാകുന്നതോടെ നികുതിഭരണം കൂടുതല്‍ മികവുറ്റതാക്കാന്‍ സാധിക്കുമെന്നാണ് ധനകാര്യ വകുപ്പിന്റെ പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.