കെസിവൈഎം സംസ്ഥാന സമിതിയുടെ ലഹരി വിരുദ്ധ സന്ദേശ യാത്ര ജനുവരി 18 ബുധനാഴ്ച ബത്തേരിയിൽ

കെസിവൈഎം സംസ്ഥാന സമിതിയുടെ ലഹരി വിരുദ്ധ സന്ദേശ യാത്ര ജനുവരി 18 ബുധനാഴ്ച ബത്തേരിയിൽ

ബത്തേരി: സാക്ഷര കേരളത്തിന്റെ നേർക്കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലാൻ കെ.സി.വൈ.എം സംസ്ഥാന സമിതി, കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ ആവിഷ്കരിച്ചിരിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര(Anti Drug DRIVE-ADD) ജനുവരി 18 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ബത്തേരിയിൽ എത്തിച്ചേരും. 2023 ജനുവരി 15 മുതൽ 19 വരെ കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ യാത്ര സംസ്ഥാന പ്രസിഡന്റ്‌ ഷിജോ ഇടയാടിയാണ് നയിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശയാത്രയിൽ വിവിധ രൂപതകളിൽ നിന്നുമുള്ള യുവജന പ്രതിനിധികൾ, വൈദികർ, സമർപ്പിതർ എന്നിവർ പങ്കുചേരും.

ബത്തേരി പഴയ ബസ്റ്റാൻഡിൽ വെച്ച് കെ.സി.വൈഎം മാനന്തവാടി - ബത്തേരി രൂപതകളിലെ ഭാരവാഹികൾ, സിന്ഡിക്കേറ്റ് അംഗങ്ങൾ, മേഖല ഭാരവാഹികൾ എന്നിവർ ചേർന്ന് ബത്തേരി മുനിസിപ്പൽ ചെയർമാൻ, മുൻസിപ്പാലിറ്റി കൗൺസിലർമാർ, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവരുമായി സഹകരിച്ച് യാത്രക്ക് സ്വീകരണം നൽകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26