'പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ': പുസ്തകത്തിന്റെ പ്രകാശനം ഡോ. ശശി തരൂര്‍ നിര്‍വഹിച്ചു

'പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ': പുസ്തകത്തിന്റെ പ്രകാശനം ഡോ. ശശി തരൂര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: റവ. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ രചിച്ച 'പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. ശശി തരൂര്‍ എം.പി രാഷ്ട്രദീപിക ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിനു നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ അധ്യക്ഷത വഹിച്ചു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, കൊല്ലം ബിഷപ്പ് എമിരറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ തുടങ്ങിയവരും പുസ്തക പ്രകാശന കര്‍മ്മത്തില്‍ സന്നിഹിതരായിരുന്നു.

ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ രചിച്ച മറ്റൊരു പുസ്തകമായ 'സാന്തിയാഗോ കോംപോസ്റ്റെല', ഫാ. റോമന്‍സ് ആന്റണിയുടെ 'ഉത്തരായനം പുനരൈക്യ പ്രസ്ഥാനത്തിന്റെ ഊടും പാവും' എന്നീ പുസ്തകങ്ങളും തദവസരത്തില്‍ പ്രകാശനം ചെയ്തു.

ഒന്നര വര്‍ഷത്തോളമെടുത്ത് രചിച്ചതാണ് 'പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ' എന്ന ഗ്രന്ഥം. മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ആധികാരിക പഠനമാണിത്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ ഇപ്പോഴത്തെ മാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പാ വരെയുള്ള എല്ലാ മാര്‍പാപ്പാമാരുടെയും സമ്പൂര്‍ണ ജീവചരിത്രങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. സോഫിയ ബുക്സാണ് ഇതിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.