നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ് സിഇഒ സ്ഥാനം ഒഴിഞ്ഞു

 നെറ്റ്ഫ്ലിക്സ് സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ് സിഇഒ സ്ഥാനം ഒഴിഞ്ഞു

കാലിഫോർണിയ: നെറ്റ്ഫ്ലിക്സിന്റെ ദീർഘകാല പങ്കാളിയും സഹ-സിഇഒയുമായ ടെഡ് സരണ്ടോസിനും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗ്രെഗ് പീറ്റേഴ്‌സിനും സ്ട്രീമിംഗ് സേവനത്തിന്റെ നിയന്ത്രണം കൈമാറിയ ശേഷം ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം ഒഴിയുന്നതായി നെറ്റ്ഫ്ലിക്സ് ഇൻക് സഹസ്ഥാപകൻ റീഡ് ഹേസ്റ്റിംഗ്സ്. ഒരു ഡിവിഡി-ബൈ-മെയിൽ സേവനമായി 1997-ൽ നെറ്റ്ഫ്ലിക്സ് ആരംഭിച്ചസമയം മുതൽ സ്ഥാപനത്തോടൊപ്പം ഒരു നിഴൽ പോലെ തുടരുകയായിരുന്നവ്യക്തിയായിരുന്നു ഹേസ്റ്റിംഗ്സ്.

കഴിഞ്ഞ വർഷം കമ്പനിയുടെ ഓഹരികൾ ഏകദേശം 38 ശതമാനം ഇടിഞ്ഞിരുന്നു. എന്നാൽ പുതിയ അധികാര കൈമാറ്റം നടന്ന മണിക്കൂറുകൾക്കുള്ളിൽ കമ്പനിയുടെ ഓഹരികൾ ട്രേഡിംഗിൽ 6.1 ശതമാനം ഉയർന്ന് 335.05 ഡോളർ ആയി. നെറ്റ്ഫ്‌ളിക്‌സ് വരിക്കാറുടെ എണ്ണം 23 കോടിയ്ക്കു മുകളിലേക്ക് കുതിച്ചുയരുന്നതിനിടെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട നേതൃത്വത്തിന് വിരാമമിട്ടുകൊണ്ട് സഹസ്ഥാപകന്റെ രാജി.

സരൻഡോസും പീറ്റേഴ്സും ചീഫ് എക്സിക്യൂട്ടീവുകളുടെ പദവി പങ്കിടും, 62 കാരനായ ഹേസ്റ്റിംഗ്സ് എക്സിക്യൂട്ടീവ് ചെയർമാനായിരിക്കും. ബോർഡിന്റെ ഒരു പതിറ്റാണ്ടിന്റെ തുടർച്ചയായ ആസൂത്രണത്തിന്റെ പരിസമാപ്തിയെ പ്രതിനിധീകരിക്കുന്ന ഈ മാറ്റം ഉടനടി പ്രാബല്യത്തിൽ വരും.

കോവിഡും ഞങ്ങളുടെ ബിസിനസ്സിനുള്ളിലെ സമീപകാല വെല്ലുവിളികളും കണക്കിലെടുത്ത് ഇത് അഗ്നി സ്നാനമായിരുന്നുവെന്ന് ഹേസ്റ്റിംഗ്സ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ അവർ രണ്ടുപേരും അവിശ്വസനീയമാംവിധം നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്തു. അതിനാൽ സ്ഥാനമൊഴിയാനുള്ള ശരിയായ സമയം ഇതാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു ദശാബ്ദക്കാലത്തെ വളർച്ചാ കുതിച്ചുചാട്ടം അവസാനിച്ചുവെന്ന് സമ്മതിച്ചതിന് ശേഷം നെറ്റ്ഫ്ലിക്സിന് അതിന്റെ വിപണി മൂല്യത്തിന്റെ മൂന്നിലൊന്ന് നഷ്ടമായ സാഹചര്യത്തിലാണ് ഈ മാറ്റം സംഭവിക്കുന്നത്. നെറ്റ്ഫ്ലികിസിന്റെ പ്രേക്ഷക പിന്തുണ പുനഃസ്ഥാപിക്കുകയും ഓൺലൈൻ സ്ട്രീമിനിങ്ങിന് കൂടുതൽ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ നെറ്ഫ്ലിക്സിനെ നയിക്കുകയും ചെയ്യേണ്ട ചുമതല സരണ്ടോസിനും പീറ്റേഴ്സിനും ആയിരിക്കും.

2022 ന്റെ തുടക്കം ദുര്‍ഘടം നിറഞ്ഞതായിരുന്നുവെങ്കിലും അവസാനം തിളക്കമാര്‍ന്ന വിജയമാണ് നെറ്റ്ഫ്ളിക്സ് കൈവരിച്ചത്. പ്രതീക്ഷകള്‍ പോലും മറികടന്ന് നെറ്റ്ഫ്ളിക്സിന്റെ വരുമാനവും വരിക്കാരുടെ ഡാറ്റയും പോസ്റ്റ് ചെയ്തതോടെയാണ് മാറ്റം പ്രഖ്യാപിച്ചത്.

സ്ട്രീമിംഗ് ടെലിവിഷൻ കാഴ്ചക്കാരെ ആകർഷിക്കാനുള്ള പോരാട്ടത്തിൽ "ഹാരി & മേഗൻ", "വെനെസ്‌ഡേ" എന്നിവരുടെ സഹായത്തോടെ വാൾസ്ട്രീറ്റ് നടത്തിയ പ്രവചനമായ 4.57 ദശലക്ഷത്തെ മറികടന്ന് വെറും മൂന്ന് മാസത്തിനുളളില്‍ 77 ലക്ഷം ആളുകളെയാണ് നെറ്റ്ഫ്ളിക്സ് നേടിയത്. ഇതോടെ ലോകമെമ്പാടുമുളള നെറ്റ്ഫ്ളിക്സ് വരിക്കാരുടെ എണ്ണം 231 ദശലക്ഷത്തിലെത്തി.

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള കാലയളവില്‍ ഓഹരി ആറ് ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ നെറ്റ്ഫ്ളിക്സിന് സാധിച്ചു. കൂടാതെ കമ്പനിയുടെ മാനദണ്ഡം വിലയിരുത്തുന്നതിന് വരുമാനമായിരിക്കണം പ്രധാന മെട്രിക് എന്നും അല്ലാതെ ഉപയോക്താക്കളെ എണ്ണുന്നതല്ല പ്രധാന മാനദണ്ഡമെന്നും നെറ്റ്ഫ്ളിക്സ് കണക്കാക്കുന്നു.

അതേസമയം നെറ്റ്ഫ്ലിക്സ് 2023 മാർച്ച് വരെ വരിക്കാരുടെ വിഷയത്തിൽ "മിതമായ" നേട്ടങ്ങൾ മാത്രമാണ് പ്രവചിക്കുപ്പെടുന്നത്. പുതിയ വരുമാന സ്ട്രീമുകളുടെ സഹായത്തോടെ ഈ കാലയളവിൽ വരുമാനത്തിൽ നാല് ശതമാനം വാർഷിക വളർച്ച പ്രവചിക്കുന്നു.

വര്‍ഷങ്ങളോളം ലോകത്തെ പ്രീമിയര്‍ സ്ട്രീമിംഗ് സെറ്റായി നെറ്റ്ഫ്ളിക്സ് നിലനില്‍ക്കുമ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉപ്പെടെയുളള എതിരാളികളില്‍ നിന്ന് കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നുണ്ട് നെറ്റ്ഫ്ളിക്സ്.

ഇതേ തുടർന്ന് വളർച്ച ത്വരിതഗതിയിലാക്കാൻ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ നവംബറിൽ 12 രാജ്യങ്ങളിൽ വിലകുറഞ്ഞതും പരസ്യ പിന്തുണയുള്ളതുമായ ഓപ്ഷൻ അവതരിപ്പിച്ചു. പാസ്‌വേഡ് പങ്കിടുന്നത് തടയാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.