ചിക്കാഗോ മലയാളി അസോസിയേഷന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 24 ന്

ചിക്കാഗോ മലയാളി അസോസിയേഷന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 24 ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 2023 ജൂണ്‍ 24 ന് നടത്തും. 12000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും 1500 ലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിന് സൗകര്യവുമുള്ള എല്‍മേഴ്‌സിലെ വാട്ടര്‍ ഫോര്‍ഡ് ബാങ്ക്വറ്റിലെ ഗ്രാന്‍ഡ് ബാല്‍ റൂമില്‍ വെച്ചായിരിക്കും ജൂബിലി ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 11 വരെ വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങള്‍ നടക്കുക.


സെമിനാറുകള്‍, ക്ലാസുകള്‍, മീറ്റിംഗുകള്‍, അവാര്‍ഡ് ദാനച്ചടങ്ങുകള്‍, പ്രമുഖ അതിഥികള്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രതിനിധികള്‍, ഫിലിം ഇന്‍ഡസ്ട്രി പ്രതിനിധികള്‍, എന്റര്‍ടെയിന്‍മെന്റ് പരിപാടികള്‍, ഡിന്നര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ മെഗാ സ്‌പോണ്‍സറായി അലക്‌സ് ആന്‍ഡ് അച്ചാമ്മ മരുവിത്തറ എന്നീ കുടുംബത്തിനുവേണ്ടി ബീന ആന്‍ഡ് ജൂബി വള്ളിക്കളത്തില്‍ നിന്നും മെഗാ സ്‌പോണ്‍സര്‍ഷിപ്പ് സീറോമലബാര്‍ വികാരി ജനറല്‍ മോണ്‍. തോമസ് മുളവനാല്‍ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നീട് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ് സ്വീകരിക്കുകയുണ്ടായി.


കണ്‍വന്‍ഷന്റെ ഭാഗമായി കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും നടക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ 50 പേര്‍ക്ക് വീല്‍ ചെയര്‍ നല്കുന്നതിനും നിര്‍ദ്ധനരായ ഭവനരഹിതരായ അഞ്ച് കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിച്ചു നല്കുന്നതിനും തീരുമാനിച്ചു

കണ്‍വന്‍ഷന്‍ ചെയര്‍മാനായി ലെജി പട്ടരുമഠം, ഫണ്ട് റെയ്‌സിങ് ചെയര്‍മാനായി ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സുവനീര്‍ കമ്മിറ്റി ചെയര്‍മാനായി അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറായി ഡോ. സിബിള്‍ ഫിലിപ്പ്, ഫൈനാന്‍സ് ജനറല്‍ കണ്‍വീനറായി വിവീഷ് ജേക്കബ് എന്നിവരും പ്രവര്‍ത്തിക്കും.

പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡണ്ട് മൈക്കിള്‍ മാണിപറമ്പില്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.