ഭാരത് ജോഡോ യാത്ര കാശ്മീരില്‍ പ്രവേശിച്ചതിനു പിന്നാലെ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്

ഭാരത് ജോഡോ യാത്ര കാശ്മീരില്‍ പ്രവേശിച്ചതിനു പിന്നാലെ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്

ജമ്മു: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാശ്മീരീലൂടെ കടന്ന് പോകുന്നതിനിടെ ജമ്മുവില്‍ ഇരട്ട സ്‌ഫോടനം. നര്‍വാളിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് വാഹനങ്ങളിലാണ് സ്‌ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.

രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലാണ് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നത്. നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലെ ഏഴാം നമ്പര്‍ യാര്‍ഡിലാണ് സ്‌ഫോടനം. ട്രക്കുകളുടെ കേന്ദ്രമായ ഇവിടെ നിരവധി വര്‍ക്ക് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടേക്ക് ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്കായി എത്തിച്ച ഒരു കാറാണ് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിന് ശേഷം മറ്റൊരു കാര്‍ കൂടി പൊട്ടിത്തെറിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

റിപ്പബ്‌ളിക് ദിനം പ്രമാണിച്ച് മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായി നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയില്‍ സ്‌ഫോടനമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.