അമേരിക്കയില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിനടുത്തുള്ള മോണ്ടെറി പാര്‍ക്കിലാണ് സംഭവം.

ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെ പ്രാദേശിക സമയം ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവയ്പ്പുണ്ടായത്. അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് ആളുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടത്തെ ഒരു ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായിരുന്നവര്‍ക്ക് നേരെയായിരുന്നു അക്രമി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിക്കു വേണ്ടിയുളള തിരച്ചില്‍ പോലീസ് തുടരുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല.

പതിനായിരക്കണക്കിന് ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തതായാണു വിവരം. ലൊസാഞ്ചല്‍സില്‍നിന്നു 11 കിലോമീറ്റര്‍ അകലെയാണ് മോണ്ടെറി പാര്‍ക്ക്.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നു ചൈനയില്‍ വലിയ തോതിലാണു പുതുവര്‍ഷം ആഘോഷിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ചൈനക്കാര്‍ കൂടുതലുള്ള ഇടങ്ങളിലെല്ലാം ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.