അബുദാബി: ആഡംബര കാറിലെത്തി ഭിക്ഷാടനം നടത്തിവന്ന യുവതിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. 2022 നവംബർ ആറിനും ഡിസംബർ 12 നും ഇടയില്‍ നടന്ന പരിശോധനയില്‍ 159 യാചകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് സമ്പന്ന യാചകയും പോലീസ് പിടിയിലായത്.
പളളികളെ കേന്ദ്രീകരിച്ചാണ് ഇവർ ഭിക്ഷാടനം നടത്തിവന്നത്. പളളികളിലെത്തുന്ന വിശ്വാസികളില്‍ നിന്ന് ഭിക്ഷ ചോദിക്കുകയും ഇത്തരത്തില്‍ വന്‍ തുക സമ്പാദിച്ചുവെന്നും പോലീസ് കണ്ടെത്തി. ആഡംബര വാഹനങ്ങളിൽ ഏറ്റവും പുതിയ വാഹനമായിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്.
രാജ്യത്ത് ഭിക്ഷാടനം കുറ്റമാണ്. 5000 ദിർഹം പിഴയും മൂന്നു മാസത്തിൽ കുറയാത്ത തടവുമാണ് യാചകർക്ക് ശിക്ഷ. സംഘടിത ഭിക്ഷാടനമാണെങ്കില്‍ ആറുമാസം തടവും ഒരുലക്ഷം ദിർഹത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ കിട്ടുക. നേരിട്ടോ ഓണ്‍ലൈനിലൂടെയോ ഉളള സഹായ അഭ്യർത്ഥനകളും ശിക്ഷകിട്ടാവുന്ന കുറ്റമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.