മുംബൈ: ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്‌കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കറുടെ പാർട്ടിയുമായി ചേർന്ന് രാഷ്ട്രീയ സഖ്യ നീക്കവുമായി ഉദ്ധവ് താക്കറെ. മഹാരാഷ്‌ട്രയില്‍ പ്രകാശ് അംബേദ്‌കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി (വിബിഎ) ശിവസേന പുതിയ സഖ്യം പ്രഖ്യാപിച്ചു.
വരാനിരിക്കുന്ന മുംബൈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായാണു പുതിയ സഖ്യം. പ്രകാശ് അംബേദ്‌കറുമായി ഉദ്ധവ് താക്കറെ നടത്തിയ രണ്ട് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യം യാഥാർഥ്യമായത്.
തങ്ങൾ ഒരു പുതിയ പാതയും പുതിയ ബന്ധവും ഇവിടെ തുടങ്ങിയിരിക്കുകയാണ്. ഈ സഖ്യത്തിനായി മഹാരാഷ്ട്രയിലെ ജനങ്ങൾ കാത്തിരിക്കുകയായിരുന്നെന്നും ഇരു നേതാക്കളും പറഞ്ഞു. പുതു രാഷ്‌ട്രീയത്തിന്റെ തുടക്കമാണ് മുന്നണിയെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ശിവസേനയ്ക്കൊപ്പം ഒന്നിച്ചു പോരാടുമെന്നും പ്രകാശ് അംബേദ്‌കര്‍ പ്രതികരിച്ചു.
അടുത്ത മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കും. എന്നാൽ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ സഖ്യത്തിൽ ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.