ഗോള്‍ഡന്‍ ഗ്ലോബിന് പിന്നാലെ ഓസ്‌കാര്‍ നോമിനേഷനിലും 'നാട്ടു നാട്ടു' ഗാനം; ഇന്ത്യയില്‍ നിന്ന് രണ്ട് നോമിനേഷനുകള്‍

ഗോള്‍ഡന്‍ ഗ്ലോബിന് പിന്നാലെ ഓസ്‌കാര്‍ നോമിനേഷനിലും 'നാട്ടു നാട്ടു' ഗാനം; ഇന്ത്യയില്‍ നിന്ന് രണ്ട് നോമിനേഷനുകള്‍

ആന്ധ്ര: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ 95-ാമത് ഓസ്‌കര്‍ നോമിനേഷനില്‍ ഇടം നേടി രാജമൗലി ചിത്രം ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' എന്ന ഗാനം. ഒറിജിനല്‍ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്‌കാരം എം.എം. കീരവാണി ഈണം നല്‍കിയ ഈ ഗാനം തേടിയിരുന്നു. 

'നാട്ടു നാട്ടു'വിനൊപ്പം മറ്റ് നാല് ഗാനങ്ങളാണ് ഓസകര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ടെല്‍ ഇറ്റ് ലൈക്ക് എ വുമണിലെ 'അപ്ലോസ്', ടോപ് ഗണ്‍ മാര്‍മെറിക്കിലെ ലേഡി ഗാഗയുടെ 'ഹോള്‍ഡ് മൈ ഹാന്‍ഡ്', ബ്ലാക്ക് പാന്തര്‍: വാഖണ്ട ഫോര്‍ എവറിലെ റിഹാനയുടെ 'ലിഫ്റ്റ് മി അപ്പ്', എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സിലെ 'ദിസ് ഈസ് എ ലൈഫ്' എന്നീ ഗാനങ്ങള്‍ക്കാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ നോമിനേഷന്‍.

ആര്‍ ആര്‍ ആറിന്റെ അണിയറപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'ഞങ്ങള്‍ ചരിത്രം കുറിച്ചിരിക്കുന്നു' എന്ന് ആര്‍ ആര്‍ ആര്‍ ടീം ട്വീറ്റ് ചെയ്തു. അതേസമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ആര്‍ ആര്‍ ആറിനായില്ല. ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ദ എലിഫന്റ് വിന്‍പെറേഴ്‌സ് എന്ന ഡോക്യുമെന്ററി ഇടംനേടി. മാര്‍ച്ച് 12നാണ് ഓസ്‌കര്‍ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.