നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി; ബഡ് ഷീറ്റ് ഉള്‍പ്പെടെ കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന്

നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി; ബഡ് ഷീറ്റ് ഉള്‍പ്പെടെ കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്ന്

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി. മ്യൂസിയം പൊലീസില്‍ നിന്നാണ് ക്രൈംബ്രാഞ്ച് വസ്ത്രങ്ങള്‍ കണ്ടെത്തിയത്.

മരണ സമയത്ത് മുറിയില്‍ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ഉള്‍പ്പടെയുള്ള തുണികള്‍ കണ്ടെത്തിയിട്ടുണ്ട്. മരണ സമയത്തു നയന ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കാണാതായത് വിവാദമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ബെഡ്ഷീറ്റ് ഉള്‍പ്പടെ കണ്ടെത്തിയത്.

ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മറ്റു തൊണ്ടിമുതലുകള്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളയമ്പലം ആല്‍ത്തറ ജംക്ഷനിലെ ഫ്ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു.

നയനയുടെ ചുരിദാര്‍, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാന്‍ കൈമാറിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.