തലവാചകം വായിക്കുമ്പോള്‍ അല്‍പം വിചിത്രമായി തോന്നിയേക്കാം. പക്ഷെ സംഗതി സത്യമാണ്. അമ്മയുടെ ഫോണ്‍ അബദ്ധത്തില്‍ കൈയില്‍ കിട്ടിയ കുരുന്ന ഒപ്പിച്ച പണി ചെറുതല്ല. കളിക്കുന്നതിനിടെയാണ് കുഞ്ഞിന് അമ്മയുടെ ഐ ഫോണ്‍ കൈയില്‍ കിട്ടിയത്.
ഫോണ്‍ കിട്ടിയതോടെ നാലു വയസ്സുകാരന്‍ ഓണ്‍ലൈന്‍ ഫുഡ് ആപ്ലിക്കേഷന്‍ തുറന്ന് ഇഷ്ട വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്തു വരുത്തി. ഫുഡ് വീട്ടിലെത്തിയപ്പോഴാണ് അമ്മ പോലും സംഗിതി മനസ്സിലാക്കിയത്. ബ്രസീല്‍ സ്വദേശികളാണ് ഈ അമ്മയും മകനും.
ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ഫുഡിന്റെ മുമ്പിലിരിക്കുന്ന മകന്റെ ചിത്രങ്ങള്‍ അമ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. നിരവധി പ്രതികരണങ്ങളും ഈ ചിത്രത്തെ തേടിയെത്തുന്നുണ്ട്.
വെള്ളം, ഐസ്‌ക്രീം, മില്‍ക്ക് ഷേക്ക്, ഹാംബര്‍ഗര്‍ മീല്‍സ്, സ്‌നാക്‌സ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങി തനിക്ക് പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളെല്ലാം കുരുന്ന് ആര്‍ഡര്‍ ചെയ്തു. ഏകദേശം 5500 രൂപയുടെ വിഭവങ്ങളാണ് മകന്‍ ഓര്‍ഡര്‍ ചെയ്തത് എന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കി ശീലിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ല. പണമിടപാട് പോലെയുള്ള വലിയ ഇടപാടുകള്‍ ഒരുപക്ഷം കുട്ടികള്‍ അറിയാതെ ചെയ്തുപോയേക്കാം. അതുകൊണ്ടുതന്നെ കുട്ടികളുടെ കാര്യത്തില്‍ ഏറെ കരുതല്‍ ചെലുത്തണം എല്ലായ്‌പ്പോഴും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.