ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയമിലിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയമിലിയയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

ന്യൂഡല്‍ഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് വിട്ടയച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം പ്രദര്‍ശനം തടയാനായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയ പൊലീസ് നടപടിക്കെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.

എസ്എഫ്‌ഐ, എന്‍എസ് യുഐ സംഘടനകളിലെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. റിപബ്ലിക ദിന സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് ഇവരെ ഇന്നുച്ചവരെ കസ്റ്റഡിയില്‍ വെച്ചത്.

ജാമിയയില്‍ പ്രദര്‍ശനം തടയാന്‍ സര്‍വകലാശാലയ്ക്ക് സാധിച്ചു എന്നും, സര്‍വകലാശാലയ്ക്ക് പുറത്തുണ്ടായ നേരിയ പ്രതിഷേധം ഊതിപെരുപ്പിക്കുകയാണെന്നും ജാമിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ അറിയിച്ചു.

അതേസമയം കൂടുതല്‍ സര്‍വകലാശാലകളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം. ജെഎന്‍യുവില്‍ പ്രദര്‍ശനത്തിനിടെ ഉണ്ടായ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് രാത്രി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം ഇന്നലെ പുറത്തിറങ്ങിയതോടെ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.