വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇനി നായ്ക്കളും ; സിഐഎസ്ഫ് സംഘത്തില്‍ ചേര്‍ന്ന് ബെല്‍ജിയന്‍ മാലിനോയിസ് നായ്ക്കള്‍

വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇനി നായ്ക്കളും ; സിഐഎസ്ഫ് സംഘത്തില്‍ ചേര്‍ന്ന് ബെല്‍ജിയന്‍ മാലിനോയിസ് നായ്ക്കള്‍

ബംഗളൂരു: വിമാനത്താവളങ്ങളുടെയും മെട്രോ സ്റ്റേഷനുകളുടെയും സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) യൂണിറ്റിലേക്ക് രണ്ട് നായകള്‍ കൂടി. സുരക്ഷ മുന്‍നിര്‍ത്തിയാണ് ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍ പെട്ട മാക്‌സ്, റേഞ്ചര്‍ എന്നീ പേരുകളിലുള്ള രണ്ട് നായ്ക്കളെ സിഐഎസ്എഫിന്റെ കനൈന്‍ സ്‌ക്വാഡില്‍ എത്തിച്ചത്.

മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ സംഘത്തില്‍ ഇനി നായ്ക്കളും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബംഗളൂരുവിലെ തരാലുവിലുള്ള സിഐഎസ്എഫിന്റെ നായ് വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിശീലനത്തില്‍ മികവ് പുലര്‍ത്തിയതിന് പിന്നാലെയാണ് നായ്ക്കളെ സുരക്ഷാ സംഘത്തിലേക്ക് ചേര്‍ത്തത്. പരിശീലന പരിപാടിയില്‍ മാക്‌സ് ഒന്നാമതും റേഞ്ചര്‍ രണ്ടാം സ്ഥാനവും നേടി.

പരിശീലനം കഴിഞ്ഞെത്തിയ നായ്ക്കളെ സിഐഎസ്എഫിന്റെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഗാര്‍ഡ്‌സ് (എഎസ്ജി) വിഭാഗമാണ് വരവേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.