വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസം ഇല്ലെന്ന് സുപ്രീം കോടതി

വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസം ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മതം ചില കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസം ഇല്ലെന്ന് സുപ്രീം കോടതി.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് പിന്‍വലിച്ച സാഹചര്യത്തില്‍ ന്യൂനപക്ഷ ഇതര സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വിദ്യാഭ്യാസ അവകാശ നിയമത്തിലെ 12 (1) സി വകുപ്പ് പ്രകാരം ചുരുങ്ങിയത് ഇരുപത്തിയഞ്ച് ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി ഈ ആവശ്യമെന്തിന് ഉന്നയിക്കുന്നുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഭൂരിപക്ഷ മതവിഭാഗങ്ങളുടെ കാര്യമെന്തുകൊണ്ടാണ് ഹര്‍ജിയില്‍ പരാമര്‍ശിക്കാത്തതെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജിയിലെ ആവശ്യം ഭേദഗതി ചെയ്ത് നല്‍കാന്‍ ഹര്‍ജിക്കാരനായ മുഹമ്മദ് ഇമ്രാന്‍ അഹമ്മദിന്റെ അഭിഭാഷകനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.