ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വില്‍പന ഇന്ന് മുതല്‍

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വില്‍പന ഇന്ന് മുതല്‍

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 28 മത് പതിപ്പ് 29 ന് അവസാനിക്കും. വെളളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഫെസ്റ്റിവലിന്‍റെ അവസാന വില്‍പന നടക്കും. ന​ഗ​ര​ത്തി​ലു​ട​നീ​ളം 2000ല​ധി​കം സ്റ്റോ​റു​ക​ളി​ൽ 500ല​ധി​കം ബ്രാ​ൻ​ഡു​ക​ൾ​ക്ക്​ വി​ല​ക്കു​റ​വ്​ ല​ഭി​ക്കും. മൂ​ന്ന് ദി​വ​സ​ത്തെ ഡി​എ​സ്​എ​ഫ്​ ഫൈ​ന​ൽ മെ​ഗാ സെ​യി​ലി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ 90 ശ​ത​മാ​നം വ​രെ കി​ഴി​വും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഡി​സ്‌​കൗ​ണ്ടു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പതിവുപോലെ ഇത്തവണയും നിരവധി സമ്മാനങ്ങളും ഓഫറുകളും ഒരുക്കിയിട്ടുണ്ട്. 10 ല​ക്ഷം ദി​ർ​ഹം, ഒ​രു കി​ലോ സ്വ​ർ​ണം, ഡൗ​ൺ​ടൗ​ൺ ദു​ബായി​ൽ അ​പ്പാ​ർ​ട്മെ​ന്‍റ്​ തു​ട​ങ്ങി നാ​ലു കോ​ടി ദി​ർ​ഹം മൂല്യം വരുന്ന സമ്മാനങ്ങളാണ് ഇത്തവണ ഒരുക്കിയത്. ​സ‍ർക്കാരിന്‍റെ നേതൃത്വത്തില്‍ ‘ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലെ ടൂ​റി​സം കാ​മ്പ​യി​നി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​രെ ആ​കർഷിക്കാനും വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലുകളില്‍ ഒന്നാണ് ഡിഎസ്എഫ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.