ദുബായ്: യുഎഇയില്‍ അധികസമയം ജോലിചെയ്യാന്‍ തൊഴിലാളികളോട് തൊഴിലുടമയ്ക്ക് ആവശ്യപ്പെടാമെന്ന് തൊഴില്‍ മന്ത്രാലയം.എന്നാല്‍ ദിവസത്തില്‍ രണ്ട് മണിക്കൂറിലധികം അധികസമയ ജോലി നല്‍കരുത്. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ നഷ്ടം തടയുന്നതിനോ ലഘൂകരിക്കുന്നതിനോ അധികസമയ ജോലി ആവശ്യമെങ്കില്‍ ആവാം.
അപ്പോഴും മൂന്നാഴ്ച മൊത്തം ജോലി സമയം 144 മണിക്കൂറില്‍ കൂടരുത് എന്നും നിർദ്ദേശം വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ നിയമപ്രകാരം ഒരു ദിവസം എട്ടുമണിക്കൂറാണ് ജോലിസമയം. ആഴ്ചയില്‍ 48 മണിക്കൂറും. രണ്ട് ദിവസം വാരാന്ത്യ അവധിയുളള സ്ഥാപനങ്ങളില്‍ ദിവസേന 9 മണിക്കൂറിലധികം ജോലി ചെയ്യേണ്ടിവരും.
ഒരു മണിക്കൂർ ഇടവേളയില്ലാതെ അഞ്ച് മണിക്കൂർ അടുപ്പിച്ച് ജോലി ചെയ്യിക്കരുതെന്നും തൊഴില്‍ മന്ത്രാലയം നിർദ്ദേശിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.