ടെന്‍ഷനില്ലാതെ മേക്കപ്പ് ഇട്ടോളൂ; തുടച്ചു മാറ്റാന്‍ കുറുക്കുവഴികളേറെ..!

ടെന്‍ഷനില്ലാതെ മേക്കപ്പ് ഇട്ടോളൂ; തുടച്ചു മാറ്റാന്‍ കുറുക്കുവഴികളേറെ..!

മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമുള്ളവരാണ് എല്ലാവരും. എന്നാല്‍ മേക്കപ്പ് നീക്കം ചെയ്യുന്നതില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താറുണ്ടോയെന്നത് ചിന്തിക്കേണ്ട ഒന്നാണ്. മേക്കപ്പ് പോലെ തന്നെ ഏറേ ശ്രദ്ധ പുലര്‍ത്തേണ്ടതാണ് മേക്കപ്പ് നീക്കം ചെയ്യുമ്പോഴും. ശ്രദ്ധയില്ലാതെ മേക്കപ്പ് നീക്കം ചെയ്താല്‍ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കും.

മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാന്‍ പാടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തില്‍ നിന്ന് രാസവസ്തുക്കളും ദോഷകരമായ വസ്തുക്കളും തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ നേരം മേക്കപ്പ് സൂക്ഷിക്കുന്നത് മുഖക്കുരുവിനേയും അലര്‍ജിയേയുമൊക്കെ വിളിച്ചു വരുത്തും. വളരെ സാവാധാനം വേണം മേക്കപ്പ് നീക്കം ചെയ്യാന്‍. തിരുമ്മുന്നതും അമര്‍ത്തി തടവുന്നതും വലിക്കുന്നതുമൊക്കെ മുഖത്തെ പ്രതികൂലമായി ബാധിക്കും.

വേഗത്തിലും വൃത്തിയായും മേക്കപ്പ് നീക്കം ചെയ്യാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ..

* മുഖം ശുദ്ധ ജലത്തില്‍ കഴുകിയ ശേഷം മാത്രമാകണം മേക്കപ്പ് നീക്കം ചെയ്യുന്നത്. മുഖം കഴുകുന്നത് വഴി ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും വേഗത്തില്‍ നീക്കം ചെയ്യാന്‍ കഴിയും.

* ഐ ലെനര്‍, മസ്‌കാര, ഐ ഷാഡോ എന്നിവ നീക്കം ചെയ്യാന്‍ ബെസ്റ്റ് ഓപ്ഷനാണ് ബേബി ഷാംപൂ. ബേബി ഷാംപൂ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്.

* ബേബി വൈപ്സ് ഉപയോഗിച്ചതിന് ശേഷം മുഖം വെള്ളം ഉപയോഗിച്ച് മൃദുവായി കഴുകുന്നത് വളരെ നല്ലതാണ്.

* കോട്ടണ്‍ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് മോയ്സചറൈസര്‍ കണ്ണിന് മുകളില്‍ തേയ്ക്കുകയും തുടര്‍ന്ന് ഫേസ് വാഷ് ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകുന്നത് മികച്ച ഫലം നല്‍കും.

* ഒലിവ് ഓയിലും ബദാം ഓയിലുമാണ് മേക്കപ്പ് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലത്. മേക്കപ്പ് നീക്കം ചെയ്യുന്നതിന് പുറമേ ചര്‍മ്മത്തിന് പോഷണം നല്‍കാനും ഇവ സഹായിക്കും.

* പെട്രോളിയം ജെല്ലി കണ്ണിന് മുകളില്‍ മൃദുവായി പുരട്ടി കോട്ടണ്‍ കൊണ്ട് മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്.

* മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കാം. ക്ലെന്‍സര്‍ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കന്‍ഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെന്‍സര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം.

* മേക്കപ്പ് വളരെ നേരം തങ്ങി നിന്നാല്‍ ചര്‍മ്മം സെന്‍സിറ്റീവായി മാറാം. സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. അതിനാല്‍ നല്ലൊരു സണ്‍സ്‌ക്രീന്‍ ക്രീം കൂടി പുരട്ടാം. ഒപ്പം അടുത്ത ഒരു ദിവസം ഒരു മേക്കപ്പും ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.