കൊച്ചി: സീ ന്യൂസ് ലൈവ് സമൂഹ മാധ്യമ വിഭാഗം ലഹരിക്കെതിരെ യുവജനങ്ങളിലും മുതിര്‍ന്നവരിലും അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ റീല്‍സ് മത്സര ഫലം പ്രഖ്യാപിച്ചു.
ആല്‍ഫ്രഡ് വിന്‍സെന്റ്, ക്ലാരിന്‍ നിര്‍മല്‍ എന്നിവര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മോത്തി നൈനാന്‍ രണ്ടാം സ്ഥാനത്തിനും, ദിയ ബെന്‍സി മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സമ്മാനാര്‍ഹര്‍ക്ക് പാംപ്ലാനി പിതാവിന്റെ കൈയൊപ്പോടുകൂടിയുള്ള പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും.
ഒന്നാം സ്ഥാനം നേടിയ ക്ലാരിന്‍ നിര്‍മല്‍.
ഒന്നാം സ്ഥാനം നേടിയ ആല്‍ഫ്രഡ് വിന്‍സെന്റ്
രണ്ടാം സ്ഥാനം നേടിയ മോത്തി നൈനാന്‍
സമൂഹ മാധ്യമങ്ങളില്‍ ലഭിച്ച റീച്ച്, വീഡിയോയുടെ പൂര്‍ണമായ ആശയം എന്നിവ ഉള്‍ക്കൊണ്ടാണ് വിജയികളെ നിര്‍ണയിച്ചത്. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 8.45ന് സൂം മീറ്റിങ്ങിലൂടെ നടന്ന ഫല പ്രഖ്യാപന യോഗത്തില്‍ സീ ന്യൂസ് ലൈവ് ചീഫ് എഡിറ്റര്‍ ജോ കാവാലം, സാമൂഹ്യ മാധ്യമ വിഭാഗം പ്രവര്‍ത്തകര്‍ എഡിറ്റര്‍മാര്‍, വിവിധ രാജ്യങ്ങളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സീ ന്യൂസ് ലൈവ് പ്രൊമോട്ടര്‍സ്, മത്സരാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നാം സ്ഥാനം നേടിയ ദിയ ബെന്‍സി.
സാമൂഹ്യ മാധ്യമ വിഭാഗത്തില്‍ നിന്നും ജെമി സെബാന്‍ സ്വാഗതം പറഞ്ഞു. സിന്യൂസ് ലൈവ് സിഇഒ ലിസി കെ. ഫെര്‍ണാണ്ടസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും നല്‍കുവാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് വിജയികള്‍ക്ക് ആശംസ അറിയിച്ച് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇസ്രായേല്‍ നിന്നും ജിജി നൈനാന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് നിന്നും നിര്‍മല വാണിയാപുരക്കല്‍, സി ന്യൂസ് ഇംഗ്ലീഷ് പത്രം മേധാവി സോണി മനോജ് എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ സിന്യൂസ് ലൈവ് എന്ന യുവ മാധ്യമ പ്രസ്ഥാനം നടത്തിയ മത്സരം ഏറെ സ്വാധീനം ചെലുത്തിയെന്നും, മുന്നോട്ടുള്ള ജീവിത വഴികളില്‍ ഇതില്‍ നിന്നും നേടിയെടുത്ത മൂല്യങ്ങള്‍ വളരെയധികം ഉപകാരപ്രദമാകുമെന്നും മത്സരാര്‍ഥികള്‍ പറഞ്ഞു.
തുടര്‍ന്ന് സാമൂഹ്യ മാധ്യമ വിഭാഗത്തിന്റെ അംഗം റ്റിനുമോന്‍ ആശംസ അറിയിച്ചു. ഐറിന്‍ ഷാന്‍ നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.