സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി; തീരുമാനം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി; തീരുമാനം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി. മേയ് 31 വരെയാണ് കാലാവധി നീട്ടിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്.

അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങിന് കൂടുതല്‍ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

മധ്യ വേനലവധിക്കാലത്ത് ഏപ്രില്‍-മേയ് മാസങ്ങളില്‍ പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.