ദുബായ്: യുഎഇയില്‍ ഫെബ്രുവരിയിലും തണുപ്പ് കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തെ കൂടിയ താപനില ശരാശരി 23 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും. കുറഞ്ഞതാപനില 12 ഡിഗ്രി സെല്‍ഷ്യസിനും 16 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കുമെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
മാസത്തിന്‍റെ രണ്ടാം പകുതിയില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തണുപ്പിന് നേരിയ ശമനമുണ്ടാകും. പൊടിക്കാറ്റ് വീശും. അസ്ഥിരകാലാവസ്ഥ അനുഭവപ്പെടും. ഇടയ്ക്കിടെ മഴയും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v