യുഎഇ പ്രസിഡന്‍റുമായി ടെലഫോണില്‍ സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി

യുഎഇ പ്രസിഡന്‍റുമായി ടെലഫോണില്‍ സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി

ദുബായ്:യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുളള സമഗ്രമായ തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം ചർച്ചയില്‍ വിഷയമായി. പരസ്പര പരിഗണനയുളള പ്രാദേശിക അന്തർദേശീയ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും സംഭവ വികാസങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. വികസന ലക്ഷ്യങ്ങൾ കൂടുതൽ കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ പങ്കാളിത്തവും സഹകരണവും വളർത്തുമെന്നും ഇരു ഭരണാധികാരികളും സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.