ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുടെ സന്ദേശം; 'ഫോര്‍ത്ത് ഫെബ്രുവരി' പ്രേക്ഷകരിലേക്ക്

ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയുടെ സന്ദേശം; 'ഫോര്‍ത്ത് ഫെബ്രുവരി' പ്രേക്ഷകരിലേക്ക്

കൊച്ചി: ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് പ്രമുഖ ഓങ്കോ സര്‍ജനും കാരിത്താസ് ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ട് സീനിയര്‍ കണ്‍സല്‍റ്റന്റുമായ ഡോ. ജോജോ വി. ജോസഫ് തയാറാക്കിയ 'ഫോര്‍ത്ത് ഫെബ്രുവരി' എന്ന വീഡിയോ ആല്‍ബം പുറത്തിറക്കി.

ചങ്ങനാശേരിയില്‍ നടന്ന ചടങ്ങില്‍ അപ്പോസ്‌തൊലിക് ന്യുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജോര്‍ജ് കോച്ചേരി പ്രകാശന കര്‍മം നിര്‍വഹിച്ചു. ക്യാന്‍സര്‍ രോഗത്താല്‍ ഭാരപ്പെടുന്ന അനേകായിരങ്ങള്‍ക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ടാണ് വീഡിയോ ആല്‍ബം തയാറാക്കിയിരിക്കുന്നത്.

ഡോ. ആര്‍.എസ് സുകേഷാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. മ്യൂസിക്- അനിറ്റ് പി. ജോയി, ആലാപനം- വിഷ്ണു പ്രസാദ്. സംവിധാനം, ക്യാമറ, എഡിറ്റിങ്- സോബി എഡിറ്റ്‌ലൈന്‍. 1980 ഫിലിംസിനു വേണ്ടി ഫൈസല്‍ കുളത്തൂര്‍ നിര്‍മിച്ചിരിക്കുന്ന ആല്‍ബത്തില്‍, ടോമി പര്‍ണശാല, ജിന്‍സി ചിന്നപ്പന്‍, ശ്രുതി സുവര്‍ണ, ബിനു വായ്പൂര്‍, മധു ഡി. വായ്പൂര്‍, മാസ്റ്റര്‍ ജേക്കബ് ഷിജോ തുടങ്ങിയവര്‍ക്കൊപ്പം ഡോക്ടര്‍ ജോജോ വി. ജോസഫും വേഷമിടുന്നു.അസുഖം വന്നാല്‍ പ്രതീക്ഷ നശിക്കാതെ മരുന്നിനോടൊപ്പം കുടുംബത്തിന്റെ കരുതലും സ്‌നേഹവും അസുഖം വേഗം സുഖപ്പെടാനും മുന്നോട്ടു ജീവിക്കാനും പ്രേരണ നല്‍കുമെന്ന സന്ദേശമാണ് ഗാനം പങ്കുവയ്ക്കുന്നത്.

ഒരു രോഗവും ഒന്നിന്റെയും അവസാനം അല്ലെന്നും ഏവര്‍ക്കും പണമോ മറ്റു വേര്‍തിരിവുകളോ ഇല്ലാതെ ശരിയായ ചികിത്സയും പരിഗണനയും ഉറപ്പുവരുത്തണമെന്നും ഗാനം ഓര്‍മിപ്പിക്കുന്നു. യഥാര്‍ഥ ജീവിതങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന തരത്തില്‍ ഏവര്‍ക്കും ആസ്വാദ്യകരമായ ഗാനവും ചിത്രീകരണവുമാണ് ഒരുക്കിയിട്ടുള്ളത്. ഡോക്ടറുടെ തന്നെ യൂട്യൂബ് ചാനലില്‍ കൂടിയാണ് ഗാനം റിലീസ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.